ചക്കരക്കല്ലിൽ അപസ്മാര ബാധിതനായ യുവാവ് വെള്ളക്കെട്ടിൽ വീണു മരിച്ചു

ചക്കരക്കൽ : ചക്കരക്കൽ മമ്പയിൽ യുവാവിനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.ചക്കരക്കൽ മാമ്പയിലെ ചെട്ടിയാരത്ത് ഹൗസിൽ സാബിർ (38) ആണ് മരിച്ചത്.
 
ചക്കരക്കൽ : ചക്കരക്കൽ മമ്പയിൽ യുവാവിനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.ചക്കരക്കൽ മാമ്പയിലെ ചെട്ടിയാരത്ത് ഹൗസിൽ സാബിർ (38) ആണ് മരിച്ചത്.

വീടിന് സമീപത്തെ വയൽക്കരയിലെ കൈത്തോട്ടിൽ വീണ് മരിച്ച നിലയിൽ ആയിരുന്നു കണ്ടെത്തിയത്. ചെറുപ്പം മുതൽ അപസ്മാര രോഗബാധിതൻ ആയിരുന്നു സാബിർ.

ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. മുഹമ്മദലി- സൈനബ ദമ്പതികളുടെ മകനാണ്. റാഷിദ്, ഷാനവാസ്, സഫീറ എന്നിവർ സഹോദരങ്ങൾ.