കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു
ജില്ലാ പഞ്ചായത്തിന്റെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരെ തിരഞ്ഞെടുത്തു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി വൈസ് പ്രസിഡൻറ് ടി ഷബ്‌ന, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി എ പ്രദീപ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി രജനി മോഹൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി പി രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി ബോബി എണ്ണച്ചേരിയിൽ എന്നിവരെ തിരഞ്ഞെടുത്തു.
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരെ തിരഞ്ഞെടുത്തു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി വൈസ് പ്രസിഡൻറ് ടി ഷബ്‌ന, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി എ പ്രദീപ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി രജനി മോഹൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി പി രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി ബോബി എണ്ണച്ചേരിയിൽ എന്നിവരെ തിരഞ്ഞെടുത്തു.
സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ: ധനകാര്യം: എ കെ ശോഭ, നവ്യ സുരേഷ്, സിജാ രാജീവൻ, ജോർജ് ജോസഫ്. പൊതുമരാമത്ത്: റജി പി.പി, പി. പ്രസന്ന, ജയ്‌സൺ കാരക്കാട്ട്, കോടിപ്പോയിൽ മുസ്തഫ. വികസനം: കെ.വി. ഷക്കീൽ, ഒ.സി. ബിന്ദു, എം.വി ഷിമ, എസ്‌കെ.പി സക്കറിയ. ആരോഗ്യം, വിദ്യാഭ്യാസം: അനുശ്രീ കെ, പി.വി ജയശ്രീ ടീച്ചർ, ജോജി വർഗീസ്, സി.കെ മഹമ്മദലി. ക്ഷേമകാരയപ്പ: പി.വി പവിത്രൻ, ലേജു ജയദേവൻ, മോഹനൻ.
സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ പഞ്ചായത്ത് ഹാളിൽ പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമ യോഗം പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാപഞ്ചായത്തിന്റെ 25 മരാമത്ത് പ്രവൃത്തികൾ ടെണ്ടർ ചെയ്തതിൽ 10 പ്രവൃത്തികളുടെ ടെണ്ടർ അംഗീകരിക്കുന്നതിനും 15 പ്രവൃത്തികൾ റീടെണ്ടർ ചെയ്യുന്നതിനും അനുമതിയായി. ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണസമിതിയുടെ അംഗീകാരത്തോടെ സാങ്കേതിക സമിതി പരിശോധിച്ച് അംഗീകാര ശുപാർശ ലഭിച്ച 2025-26 സാമ്പത്തിക വർഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അഡീഷണൽ ആക്ഷൻ പ്ലാൻ അംഗീകരിച്ചു.
പുതിയ പദ്ധതി രൂപീകരണം സംബന്ധിച്ച നിർദേശങ്ങൾ ലഭ്യമാക്കണമെന്ന് പ്രസിഡൻറ് അറിയിച്ചു. ജില്ലാ കേരളോത്സവം ജനുവരി 25, 26 തീയ്യതികളിൽ പെരളശ്ശേരി എകെജി ജിഎച്ച്എസ്എസിൽ നടത്തും. അതിന് മുന്നോടിയായി ബ്ലോക്ക്, നഗരസഭ കേരളോത്സവം പൂർത്തീകരിക്കണം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്‌ന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ധനീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റമാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.