സി.എച്ച് സെൻ്റർ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണം : സാദിഖ് അലി ശിഹാബ് തങ്ങൾ

രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം ജനങ്ങൾക്കൊപ്പം ചേർന്നു നിൽക്കുകയെന്നതാണ് പ്രതിബദ്ധതയുള്ള ഏത് രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും ദൗത്യമാകേണ്ടതെന്നും ഖാഇ

 

കണ്ണൂർ: രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം ജനങ്ങൾക്കൊപ്പം ചേർന്നു നിൽക്കുകയെന്നതാണ് പ്രതിബദ്ധതയുള്ള ഏത് രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും ദൗത്യമാകേണ്ടതെന്നും ഖാഇദെമില്ലത്തിന്റെയും ബാഫഖി തങ്ങളുടെയും  സി.എച്ച്.മുഹമ്മദ് കോയയുടെയും കാലഘട്ടം മുതലേ മുസ്ലിം ലീഗ് ഇക്കാര്യത്തിൽ പ്രതിജ്ഞാ ബദ്ധരായിരുന്നുവെന്നും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഇത്തരം പ്രവർത്തനങ്ങളാണ്  സി.എച്ച് സെന്ററുകളും , പൂക്കോയതങ്ങൾ ഹോസ്പീസുകളും ഏറ്റെടുത്ത് നടത്തുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. കണ്ണൂർ സി എച്ച് സെന്റർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും പൂക്കോയ തങ്ങൾ ഹോസ്പീസ് ഇ.അഹമ്മദ് മെമ്മോറിയൽ ഐപി പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി എച്ച് സെന്റർ ചെയർമാൻ മൊയ്തു മഠത്തിൽ അധ്യക്ഷത വഹിച്ചു . ലൈഫ് സർട്ടിഫിക്കറ്റ് വിതരണം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായിയും,സി എച്ച് സെന്റർ  ഡ്രീം 2025 പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം. ഷാജിയുംനിർവഹിച്ചു.

വർക്കിംഗ് ചെയർമാൻ കെ പി താഹിർ പദ്ധതി അവതരണം നടത്തി. ജനറൽ കൺവീനർ സീ സമീർ സ്വാഗതം പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻജോർജ് , മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, ഡോക്ടർ എം എ അമീറലി, ഡോ. എ.എ. ബഷീർ ,ബ്ലാത്തൂർ അബൂബക്കർ ഹാജി ,പി ഷമീമ ടീച്ചർ ,വി പി ഷറഫുദ്ദീൻ, ടി.എ.തങ്ങൾ ,അഡ്വ. പി മഹമൂദ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ ,അഡ്വ. എംപി മുഹമ്മദലി ,ബി കെ അഹമ്മദ്, ഫാറൂഖ് വട്ടപ്പൊയിൽ,എം.പി.എ റഹീം,കെ.എം.സാബിറടീച്ചർ ,കെ.സൈനുദീൻ പ്രസംഗിച്ചു.

ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു . ഡോക്ടർ ടി പി . അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു . കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസ് സെന്റർ ജനറൽ സെക്രട്ടറി ജബ്ബാർ ഹാജി, സി എച്ച് സെന്റർ ഭാരവാഹികളായ ടി കെ നൗഷാദ്, ,ടി ഹംസ, റസാഖ് അൽവാസൽ, പിസി അമീനുള്ള ,കൊളേക്കര മുസ്തഫ,കെടി ഹാഷിം പ്രസംഗിച്ചു.

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് റിസർച്ച് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ കിഡ്നി രോഗനിർണയം, ലിവർ ഫങ്ങ്ഷൻ ടെസ്റ്റ്, രക്ത ഗ്രൂപ്പ് നിർണയം, കുടിവെള്ള പരിശോധന, കിംസ് -ശ്രീ ചന് ഹോസ്പിറ്റൽ കണ്ണൂരി വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന ജനറൽ മെഡിസിൻ - ഗൈനക്കോളജി പരിശോധന തുടങ്ങിയവയാണ് മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള മരുന്ന് വിതരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി.