ഗർഭാശയ ഗള ക്യാൻസർ നിവാരണം: ദ്വിദിന ശില്പശാല നടത്തി

2030 ഓടെ ഗർഭാശയ ഗള ക്യാൻസർ പൂർണ്ണ നിവാരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായി കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്കായി ഗർഭാശയ ഗള ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിനും ഗർഭാശയ ഗള കാൻസറിനു മുന്നോടിയായ അവസ്ഥയിൽ കണ്ടെത്തുന്നവർക്ക് കേവലം 45 മിനിറ്റ് കൊണ്ട് ചികിത്സ സാധ്യമാക്കുന്ന കോൾഡ് കൊയാഗുലേഷൻ ചികിത്സ എന്നിവയെ അടിസ്ഥാനമാക്കി ദ്വിദിന ശില്പശാല നടത്തി.

 


കണ്ണൂർ :2030 ഓടെ ഗർഭാശയ ഗള ക്യാൻസർ പൂർണ്ണ നിവാരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായി കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്കായി ഗർഭാശയ ഗള ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിനും ഗർഭാശയ ഗള കാൻസറിനു മുന്നോടിയായ അവസ്ഥയിൽ കണ്ടെത്തുന്നവർക്ക് കേവലം 45 മിനിറ്റ് കൊണ്ട് ചികിത്സ സാധ്യമാക്കുന്ന കോൾഡ് കൊയാഗുലേഷൻ ചികിത്സ എന്നിവയെ അടിസ്ഥാനമാക്കി ദ്വിദിന ശില്പശാല നടത്തി.

ഗർഭാശയ ഗള ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിനുഉള പരിശോധന 35 - 45 വയസ്സിനിടയിൽ പ്രായമുള്ള എല്ലാ സ്ത്രീകളും ചെയ്യുകയും രോഗം സ്ഥിരീകരിക്കുന്നവർക്ക് ഉടൻ ചികിത്സയും പെൺകുട്ടികൾ15 വയസ്സാകുന്നതിനുമുൻപ് ആജീവനാന്ത പരിരക്ഷ ഉറപ്പുവരുത്തുന്ന എച്ച് പി വി വാക്സിൻ എടുക്കുകയും ചെയ്യണമെന്നാണ് ഗർഭാശയ ഗള ക്യാൻസർ നിവാരണത്തിനായി ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. 

മലബാർ ക്യാൻസർ കെയർ സൊസൈറ്റി പ്രസിഡൻ്റ് ഡി.കൃഷ്ണനാഥ പൈ അധ്യക്ഷനായ ശിൽപ്പശാല അമേരിക്കയിലെ നോർത്ത് കരോലിനയിലെ ബ്രസ്റ്റ് കാൻസർ ഹബ്ബ് ,സ്ഥാപക പ്രസിഡൻ്റും ശാസ്ത്രജ്ഞയുമായ ഡോ. ലോപമുദ്ര ദാസ് റോയ്  ഉദ്ഘാടനം ചെയ്തു. എം സി സി എസ് വൈസ് പ്രസിഡണ്ട് മേജർ പി ഗോവിന്ദൻ, ഫോഴ്സ് കൺവീനർ പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു..  മെഡിക്കൽ ഡയറക്ടർ ഡോ .വി സി രവീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡൻറ് പി.ജെ.ജേക്കബ് നന്ദിയും പറഞ്ഞു. മെഡിക്കൽ ഡയറക്ടർ ഡോ വി സി രവീന്ദ്രൻ, മെഡിക്കൽ ഓഫിസർ ഡോ ഹർഷ ഗംഗാധരൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.