നൂറിൻ്റെ നിറവിൽകിഴുന്ന സെൻട്രൽ എൽ പി സ്കൂൾ 

കിഴുന്നക്കാരുടെയിടയിൽ കുഞ്ഞിരാമൻ മാഷുടെ സ്കൂൾ എന്നറിയപ്പെടുന്നതും കിഴുന്നയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നതുമായ കിഴുന്ന സെൻട്രൽ എൽപി സ്കൂൾ സ്ഥാപിതമായിട്ട് നൂറു വർഷം പിന്നിടുന്നു. ആദ്യ കാലത്ത് അഞ്ചാം തരം വരെയുണ്ടായിരുന്നു.

 

തോട്ടട : കിഴുന്നക്കാരുടെയിടയിൽ കുഞ്ഞിരാമൻ മാഷുടെ സ്കൂൾ എന്നറിയപ്പെടുന്നതും കിഴുന്നയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നതുമായ കിഴുന്ന സെൻട്രൽ എൽപി സ്കൂൾ സ്ഥാപിതമായിട്ട് നൂറു വർഷം പിന്നിടുന്നു. ആദ്യ കാലത്ത് അഞ്ചാം തരം വരെയുണ്ടായിരുന്നു. ലോവർ പ്രൈമറിയിൽ നിന്ന് അഞ്ചാം തരം ഒഴിവാക്കിയുള്ള വിദ്യാഭ്യാസ പരിഷ്കരണം വന്നതോടെ നാലാം തരം വരെയുള്ള സ്കൂളായി.

 തുടക്കം മുതൽ സ്കൂൾ സ്ഥാപകനായ ടി.പി.കുഞ്ഞിരാമൻ മാസ്റ്റർ വക കുട്ടികൾക്ക്  ലഘുഭക്ഷണം നൽകിയിരുന്നു. പെൺകുട്ടികളെ വിദ്യാഭ്യാസത്തിൽകൈ പിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് 1925 ൽ ഗേൾസ് സ്കൂളായി ഇത് തുടങ്ങിയത്. പിന്നീട് ലിംഗഭേദമന്യേ പ്രവേശനം നൽകി. ഇപ്പോൾ റിട്ട. പ്രൊഫസർ പി. രമണി മാനേജറും കെ. വി.ദീപ പ്രധാനാധ്യാപികയുമാണ്.

വിദ്യാലയത്തിന്റെ നൂറാം വാർഷികം  ശതപൂർണിമ എന്ന പേരിൽ ഒരു വർഷംനീണ്ടുനിൽക്കുന്ന നൂറ് വൈവിധ്യമാർന്ന പരിപകളോടെ ആഘോഷിക്കും. ജനു ആയിച്ചാൻകണ്ടി ചെയർമാനും കെ.കെ. മനോഹരൻ, കെ.കെ. ഹേമന്ത്കുമാർ എന്നിവർ വൈസ് ചെയർമാന്മാരും കെ.വി. ദീപ ജനറൽ കൺവീനറുമായി ശതവാർഷിക കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. മാർച്ച് 29 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷനാവും. നൂറ് ആദ്യകാല വിദ്യാർത്ഥികൾ ശത ദീപം കൊളുത്തും. അനുമോദനം, ആദരം, നൃത്ത സന്ധ്യ, ഏകപാത്രനാടകം എന്നിവ അരങ്ങേറും.