കണ്ണൂർ ആറ്റടപ്പയിലെ വീടുകളിൽ ശതവാർഷിക നക്ഷത്രം തിളങ്ങും

ആറ്റടപ്പ എൽ പി സ്കൂൾ ശതവാർഷികവുമായി ബന്ധപ്പെട്ട് കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വീടുകളിൽ ശതവാർഷിക നക്ഷത്രം തിളങ്ങും. ഇതിനായി വിദ്യാലയത്തിൽ സർഗാത്മക കലാ ക്യാമ്പ് നടത്തി. എഇഒ ടി.വി. രത്‌നജ ഉദ്ഘാടനം ചെയ്തു. റിട്ട. പ്രധാന അധ്യാപിക സി. ലീന അധ്യക്ഷയായി. 

 

ആറ്റടപ്പ: ആറ്റടപ്പ എൽ പി സ്കൂൾ ശതവാർഷികവുമായി ബന്ധപ്പെട്ട് കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വീടുകളിൽ ശതവാർഷിക നക്ഷത്രം തിളങ്ങും. ഇതിനായി വിദ്യാലയത്തിൽ സർഗാത്മക കലാ ക്യാമ്പ് നടത്തി. എഇഒ ടി.വി. രത്‌നജ ഉദ്ഘാടനം ചെയ്തു. റിട്ട. പ്രധാന അധ്യാപിക സി. ലീന അധ്യക്ഷയായി. 

റിട്ട. സംസ്ഥാന അധ്യാപക പരിശീലകൻ ജനു ആയിച്ചാൻകണ്ടി നക്ഷത്ര നിർമ്മാണ പരിശീലനം നൽകി. കോർപ്പറേഷൻ കൗൺസിലർ എം. പ്രിയ. പിടിഎ എൻ.കെ വിനീത്, മാനേജർ കെ രാജീവൻ, റിട്ട. എഇഒ പി വി രാമചന്ദ്രൻ, മുഹമ്മദ് റാഫി, സി പി ദീപിക, എൻ സജീവൻ, പ്രധാന അധ്യാപിക ടി.വി. ശുഭ, പി ബിജോയ് എന്നിവർ സംസാരിച്ചു. അധ്യാപകർ രക്ഷിതാക്കൾ പൊതു സമൂഹം എന്ന വിഷയത്തിൽ റിട്ട. ഡിഡിഇ യു കരുണാകരൻ രാക്ഷിതാക്കൾക്ക് ക്ലാസെടുത്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നജീറ നാടൻപാട്ട് പരിശീലനവും നൽകി. പ്രഷർ ഷുഗർ പരിശോധനയുമുണ്ടായി