സെൻസസ്: കണ്ണൂർ ജില്ലയിലെ വീടുകളുടെ വിവരശേഖരണം ജൂലൈ 30 വരെ
സെൻസസ് 2027 ന്റെ ഭാഗമായുള്ള വീടുകൾ വിവരണശേഖരണ പ്രവർത്തനങ്ങൾ ഈ മാസം 30 വരെ തുടരും. ജൂലൈ ഒന്നു മുതൽ ആണ് എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിച്ചു വിവരശേഖരണം തുടങ്ങിയത്.
കണ്ണൂർ : സെൻസസ് 2027 ന്റെ ഭാഗമായുള്ള വീടുകൾ വിവരണശേഖരണ പ്രവർത്തനങ്ങൾ ഈ മാസം 30 വരെ തുടരും. ജൂലൈ ഒന്നു മുതൽ ആണ് എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിച്ചു വിവരശേഖരണം തുടങ്ങിയത്.
സെൻസസ് ഒന്നാംഘട്ടത്തിൽ വീടുകളുടെ പട്ടികപ്പെടുത്തൽ, വീടുകളുടെ സെൻസസ്, വീടുകളുടെ അവസ്ഥ, കുടുംബത്തിനുള്ള സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് അടിസ്ഥാനപരമായി ശേഖരിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന സെൻസസ് രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക.
'സെൻസസ് 2027 എച്ച്എൽഒ' എന്ന മൊബൈൽ ആപ്പാണ് വിവരശേഖരണത്തിനായി എന്യൂമറേറ്റർമാർ ഉപയോഗിക്കുന്നത്. വ്യക്തികൾ നിലവിൽ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഡാറ്റ ശേഖരണത്തിന് നൽകേണ്ടത്.
സെൻസസ് ജോലികൾക്കായി ഫീൽഡിൽ വരുന്ന എന്യൂമറേറ്റർമാർക്ക് പരിപൂർണ്ണ പിന്തുണയും സഹകരണവും ജനങ്ങൾ നൽകണമെന്നും ജില്ലയിലെ റസിഡൻസ് അസോസിയേഷനുകളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.