പേരാവൂർ മണത്തണയിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന മോഷ്ടാവിൻ്റെ സി സി ടി വി ദൃശ്യം ലഭിച്ചു
ഇരിട്ടി : പേരാവൂർ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ മോഷണം. രണ്ട് ഭണ്ഡാരം തകർത്ത് പണം കവർന്നു. തിങ്കളാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞു.
Mar 26, 2025, 09:45 IST
ഇരിട്ടി : പേരാവൂർ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ മോഷണം. രണ്ട് ഭണ്ഡാരം തകർത്ത് പണം കവർന്നു. തിങ്കളാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞു.
പേരാവൂർ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് ഭണ്ഡാരം മുഴുവനായി തന്നെ ഇളക്കി മാറ്റി കൊണ്ടുപോവുകയായിരുന്നു. സി.സി.ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തിവരുന്നത്.