കണ്ണൂർ അടയ്ക്കാ തോട്ടിലിറങ്ങിയത് പുലി തന്നെ : സി.സി.ടി.വി ദൃശ്യം ലഭിച്ചു

അടയ്ക്കാത്തോട് കരിയം കാപ്പിൽ പുലിയുടെ ദ്യശ്യങ്ങൾ സിസി ടി വിയിൽ . ചൊവ്വാഴ്ച പുലർച്ചെ നാലിന് അടയ്ക്കാത്തോട് – രാമച്ചി റോഡിലുള്ള പള്ളിവാതുക്കൽ സ്കറിയുടെ തോട്ടത്തിൽ സ്ഥാപിച്ച സിസിടിവി കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്

 

കേളകം: അടയ്ക്കാത്തോട് കരിയം കാപ്പിൽ പുലിയുടെ ദ്യശ്യങ്ങൾ സിസി ടി വിയിൽ . ചൊവ്വാഴ്ച പുലർച്ചെ നാലിന് അടയ്ക്കാത്തോട് – രാമച്ചി റോഡിലുള്ള പള്ളിവാതുക്കൽ സ്കറിയുടെ തോട്ടത്തിൽ സ്ഥാപിച്ച സിസിടിവി കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ജനവാസ മേഖലയിലെക്ക് നീങ്ങുന്നതായാണ് ദ്യശ്യത്തിൽ ഉള്ളത്. തോട്ടം പാട്ടത്തിന് എടുത്തു ടാപ്പിംഗ് മംത്തിൽ വിനു ജോസഫാണ് പുലിയുടെ ദ്യശ്യം സിസിടിവിയിൽ കണ്ടത്.

പുലി സാന്നിധ്യം ഉള്ള ഏരിയ ആയതിനാൽ സൂരക്ഷാ മുൻ കരുതൽ എന്ന നിലയിൽ തോട്ടത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നു. കാമറ ദ്യശ്യങ്ങൾ പരിശോധിച്ചാണ് ടാപ്പിംഗിന് ഇറങ്ങുന്നത്. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലായാണെന്ന സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. അടിയന്തരമായി പുലിയെ കൂട് വെച്ച് പിടി കൂടെ ണമെന്നാണ് നാട്ടുകാരുടെ ആവശ്യം