മകൻ്റെ പിറന്നാൾ ദിനത്തിൽ അച്ഛനെയും മകനെയും തേടിയെത്തിയത് ദുരന്തം :കണ്ണൂർ മട്ടന്നൂരിലെ  അപകടത്തിൻ്റെ സിസിടിവി ദൃശ്യം ലഭിച്ചു

മട്ടന്നൂരിനടുത്തെ ഉളിയിൽ കൂരൻ മുക്കിൽ സ്വകാര്യ ബസ്സിടിച്ചാണ്സ്കൂട്ടർ യാ ത്രികരായ അച്ഛനും മകനും ദാരുണമായി മരിച്ചത്.

 

മട്ടന്നൂർ: മകൻ്റെ പിറന്നാൾ ദിനത്തിൽ അച്ഛനെയും മകനെയും തേടിയെത്തിയത് വൻ ദുരന്തം. മട്ടന്നൂരിനടുത്തെ ഉളിയിൽ കൂരൻ മുക്കിൽ സ്വകാര്യ ബസ്സിടിച്ചാണ്സ്കൂട്ടർ യാ ത്രികരായ അച്ഛനും മകനും ദാരുണമായി മരിച്ചത്. മട്ടന്നൂർ കോളാരിയിലെ ഇല്ലത്ത് വളപ്പിൽ പി. വിനോദ്(58), മകൻ ഇ.വി. വൈഷ്ണവ്(25) എന്നിവരാണ് തൽക്ഷണം മരിച്ചത്.

 ഇന്ന് രാവിലെ 10 മണിയോടെ ഇരിട്ടിയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ധനലക്ഷ്മി ബസാണ് അപകടത്തിൽപെട്ടത്. മട്ടന്നൂരിൽ നിന്നും കണ്ണൂർ വരെ ദീർഘദൂര സർവീസ് നടത്തുന്ന ബസാണിത്. മുൻപിലുണ്ടായ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിനോദും വൈഷ്ണവും സഞ്ചരിച്ച സ്‌കൂട്ടറിന് നേരെ പാഞ്ഞുകയറിയത് അപകടത്തിൽ ഇരുവരും ബസിൻ്റെ മുൻ ചക്രത്തിൽപ്പെട്ടു

മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടി  മരണപ്പെട്ടത്. ഇന്നുകാലത്ത് പത്ത് മണിയോടെ ഇരിട്ടിയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരി അപകടത്തിൽ ഇരുവരും ബസിന്റെ മുൻ ചക്രത്തിൽപ്പെട്ടു. ബസിനടിയിൽ അകപ്പെട്ടവരെ ഇരുവരെയും ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി യാണ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്ന തായി നാട്ടുകാർ പറഞ്ഞു .റോഡിന്റെ അരി കുചേർന്ന് പോകുകയായിരുന്നു ഇരുവരും ഇന്ന് വൈഷ്ണവിന്റെ പിറ ന്നാൾ ദിനമായിരുന്നു. പുന്നാട് സ്വദേശിയായിരുന്ന വിനോദ് ഇ പ്പോൾ കോളാരിയിൽ വീടെടുത്ത് താമസിക്കുകയാണ്. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പൊലിസിന് ലഭിച്ചിട്ടുണ്ട്.