കണ്ണൂരിൽ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി വീടിന്റെ ഭിത്തിയില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറ അടിച്ചുതകര്‍ത്ത സംഭവം : രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു
വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി വീടിന്റെ ഭിത്തിയില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറ അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.
Sep 30, 2026, 09:24 IST
ആലക്കോട്: വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി വീടിന്റെ ഭിത്തിയില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറ അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. മണക്കടവ് ചെമ്മണ്ണുംകുണ്ടിലെ പൈകടത്തില്‍ വീട്ടില്‍ തോമസ്‌കുട്ടി, പള്ളംമാക്കല്‍ വീട്ടില്‍ രാജേഷ് എന്നിവരുടെ പേരിലാണ് കേസ്.
28 ന് വൈകുന്നേരം നാലിനായിരുന്നു സംഭവം. ചെമ്മണ്ണുംകുണ്ടിലെ നടുവിലെ മുറിയില്‍ വീട്ടില്‍ മിനി അശോകിന്റെ പരാതിയിലാണ് കേസ്.
ഒന്നാംപ്രതി തോമസ്‌കുട്ടി വടി ഉപയോഗിച്ച് കാമറ അടിച്ചുതകര്‍ക്കുകയായിരുന്നു. 10,000 രൂപ നഷ്ടം കണക്കാക്കുന്നു.