സൗത്ത് ഇന്ത്യൻ ബാങ്ക് അഞ്ചരക്കണ്ടി ശാഖയിൽമുക്ക് പണ്ടം  പണയം വെച്ചതിന് കേസെടുത്തു

സൗത്ത് ഇന്ത്യൻ ബാങ്ക് അഞ്ചരകണ്ടി ശാഖയിൽ 40.5 ഗ്രാം തുക്കം വരുന്ന മുക്ക് പണ്ടങ്ങളായ അഞ്ച് സ്വർണ് വളകൾ പണയം വെച്ച് 184000 രൂപ തട്ടിയെടുത്തതിന് കേസെടുത്തു

 

അഞ്ചരക്കണ്ടി : സൗത്ത് ഇന്ത്യൻ ബാങ്ക് അഞ്ചരകണ്ടി ശാഖയിൽ 40.5 ഗ്രാം തുക്കം വരുന്ന മുക്ക് പണ്ടങ്ങളായ അഞ്ച് സ്വർണ് വളകൾ പണയം വെച്ച് 184000 രൂപ തട്ടിയെടുത്തതിന് കേസെടുത്തു. ബ്രാഞ്ച് മാനേജർ പി.വി രഞ്ജിത്തിൻ്റെ പരാതിയിൽ ബേപ്പൂർ സ്വദേശി കെ.ടി. അതുൽ റോഷനെതിരെയാണ് പിണറായി പൊലിസ് കേസെടുത്തത്.
പ്രതിക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും ഇയാൾക്കൊപ്പം മറ്റു ചിലർ കൂടി തട്ടിപ്പിൽ പങ്കാളികളാണെന്ന് പൊലിസ് അറിയിച്ചു.