കാസർഗോഡ് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഭാര്യ സഹോദരൻമാർ ഉൾപ്പെടെ മൂന്നുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തി തളിപ്പറമ്പ ജില്ല അഡീഷണൽ സെഷൻസ് കോടതി
കാസർഗോഡ് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ സഹോദരൻമാർ ഉൾപ്പെടെ പന്നിയൂരിലെ മൂന്നുപേർ കുറ്റക്കാരാണെന്ന് തളിപ്പറമ്പിലെ ജില്ല അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.
കാസർഗോഡ് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ സഹോദരൻമാർ ഉൾപ്പെടെ പന്നിയൂരിലെ മൂന്നുപേർ കുറ്റക്കാരാണെന്ന് തളിപ്പറമ്പിലെ ജില്ല അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.പന്നിയൂർ പള്ളിവയൽ ബതാലി ഹൗസിൽ ബി മുബാറക്, സഹോദരൻ ബി അബ്ദുള്ള, പള്ളിവയലിലെ പി ഇബ്രാഹിം എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കാസർകോട് ഒളവറ ഉടുമ്പുന്തല സ്വദേശി പുത്തൻപുരയിൽ ഫസൽ മുഹമ്മദിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് മൂന്നു പേരും ശിക്ഷാർഹരാണെന്ന് കോടതി കണ്ടെത്തിയത് .
2019 ജനുവരി 20 തിനാണ് കേസിന് ആസ്‌പദമായ സംഭവമുണ്ടായത്. പന്നിയൂരിലെ യുവതിയെ പ്രണയവിവാഹം കഴിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ സഹോദരൻമാർ ഉൾപ്പെടെ മൂന്നുപേർ കുറ്റക്കാരാണെന്നാണ് ജില്ല അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്.പന്നിയൂർ പള്ളിവയൽ ബതാലി ഹൗസിൽ ബി മുബാറക്, സഹോദരൻ ബി അബ്ദുള്ള, പള്ളിവയലിലെ പി ഇബ്രാഹിം എന്നിവരെയാണ് ജഡ്ജ് കെ എൻ പ്രശാന്ത് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
എഴോളം പേർ ചേർന്ന് ആക്രമിച്ചു എന്നാണ് കേസ്. ദീർഘ കാലത്തെ ചികിത്സക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.ആദ്യം 7 പേർക്കെതിരെ കേസ് എടുത്തെങ്കിലും പിന്നീട് നാല് പേരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പ്രൊസിക്യൂഷന് വേണ്ടി അഡ്വ യു രമേശൻ ഹാജരായി. കേസിൽ വിധി നാളെ പ്രഖ്യാപിക്കും