കുറ്റം പറഞ്ഞ് നടക്കുന്നതായി ആരോപിച്ച് തളിപ്പറമ്പിൽ മുൻ കാമുകനെയും കുടുംബത്തെയും അക്രമിച്ചു;യുവതിക്കും യുവാവിനുമെതിരെ കേസ്
കുറ്റം പറഞ്ഞ് നടക്കുന്നുവെന്നാരോപിച്ച് മുൻ കാമുകനെയും കുടുംബാംഗങ്ങളെയും യുവതിയും യുവാവും ചേർന്ന് അക്രമിച്ചു. ധർമ്മശാലയിലെ കരിക്കൻ മണിയൻപാറ ഹൗസിൽ സൗരവിൻ്റെ (28) പരാതിയിൽ അശ്വന്ത്, അഖില എന്നിവർക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു. മിനിഞ്ഞാന്ന് രാത്രി 8.30ഓടെയാണ് കേസിനാസ്‌പദമായ സംഭവം. നേരത്തെ സൗരവും അഖിലയും സ്നേഹബന്ധത്തിലായിരുന്നു.
തളിപ്പറമ്പ്: കുറ്റം പറഞ്ഞ് നടക്കുന്നുവെന്നാരോപിച്ച് മുൻ കാമുകനെയും കുടുംബാംഗങ്ങളെയും യുവതിയും യുവാവും ചേർന്ന് അക്രമിച്ചു. ധർമ്മശാലയിലെ കരിക്കൻ മണിയൻപാറ ഹൗസിൽ സൗരവിൻ്റെ (28) പരാതിയിൽ അശ്വന്ത്, അഖില എന്നിവർക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു. മിനിഞ്ഞാന്ന് രാത്രി 8.30ഓടെയാണ് കേസിനാസ്‌പദമായ സംഭവം. നേരത്തെ സൗരവും അഖിലയും സ്നേഹബന്ധത്തിലായിരുന്നു.
ബന്ധം അവസാനിപ്പിച്ചശേഷം അഖിലയെക്കുറിച്ച് സൗരവ് കുറ്റം പറഞ്ഞ് നടക്കുന്നുവെന്ന് ആരോപിച്ച് പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് സൗരവിനെ ഒന്നാംപ്രതി അശ്വന്ത് ചീത്ത വിളിച്ച് നെഞ്ചിൽ ചവിട്ടുകയും പേനാക്കത്തി ഉപയോഗിച്ച് നെറ്റിയിൽ വരഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിനിടെ സൗരവിൻ്റെ മാതാവ് സജിനയെ മുടി യിൽ പിടിച്ച് വലിച്ച് പരിക്കേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. അക്രമത്തിൽ അമ്മമ്മ ഓമനക്കും പരിക്കേറ്റതായും സൗരവിൻ്റെ പരാതിയിലുണ്ട്.