കണ്ണൂരിൽ  ഗതാഗത തടസ്സം സൃഷ്‌ടിച്ച 100 എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂരിൽ  ഗതാഗത തടസ്സം സൃഷ്‌ടിച്ച 100 എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഡിജെ പാർട്ടിയുടെ സെറ്റ് ഘടിപ്പിച്ച് ലോറിയിലും നൂറോളം ഇരുചക്ര വാഹനങ്ങളിലുമായി  പാപ്പിനിശേരി മുതൽ വൻകുളത്ത് വയൽ വളപട്ടണം വഴി പുതിയ തെരു റോഡു വരെ ഗതാഗത തടസ്സം സൃഷ്‌ടിച്ച നൂറോളം എൽ ഡി എഫ് പ്രവർത്തകർക്കെതിരെ വളപട്ടണം പോലീസാണ്  കേസെടുത്തത്.

 

 വളപട്ടണം : കണ്ണൂരിൽ  ഗതാഗത തടസ്സം സൃഷ്‌ടിച്ച 100 എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഡിജെ പാർട്ടിയുടെ സെറ്റ് ഘടിപ്പിച്ച് ലോറിയിലും നൂറോളം ഇരുചക്ര വാഹനങ്ങളിലുമായി  പാപ്പിനിശേരി മുതൽ വൻകുളത്ത് വയൽ വളപട്ടണം വഴി പുതിയ തെരു റോഡു വരെ ഗതാഗത തടസ്സം സൃഷ്‌ടിച്ച നൂറോളം എൽ ഡി എഫ് പ്രവർത്തകർക്കെതിരെ വളപട്ടണം പോലീസാണ്  കേസെടുത്തത്.

  ഇന്നലെ വൈകുന്നേരം 4 മണി മുതൽ രാത്രി 9  മണി വരെയായിരുന്നു പ്രചാരണം തുടർന്ന് വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും പൂർണ്ണമായും  ഗതാഗത തടസ്സം സൃഷ്ടിച്ചതിനു പോലീസ് കേസെടുക്കുകയായി രുന്നു