വ്യാജ പ്രചരണം നടത്തി അനുമതിയില്ലാതെ പ്രകടനം: 10 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തില്ലങ്കേരി പടിക്കച്ചാലില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയ പത്ത് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

 

ഇരിട്ടി: തില്ലങ്കേരി പടിക്കച്ചാലില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയ പത്ത് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. യൂനസ് വിളക്കോട്, ഹാരിസ് പാനേരി, ഇസ്മായില്‍ പുന്നാട്, കെ.എന്‍. ഫിറോസ്, ശംസുപാനേരി, കബീര്‍, പി.പി. ജലീല്‍, പി.കെ. ജാഫര്‍, ഫസലു എന്നിവര്‍ക്കെതിരെയാണ് മുഴക്കുന്ന് പോലിസ് കേസ്സെടുത്തത്.

അനുമതിയില്ലാതെ റോഡില്‍ മാര്‍ഗതടസ്സമുണ്ടാക്കിയതിനും പ്രകോപനപരമായ മുദ്രവാക്യം മുഴക്കിയതിനുമാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തതെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം പടിക്കച്ചാലില്‍ വെച്ച് എസ് ഡി പി ഐ നരയംപാറ ബ്രാഞ്ച് സെക്രട്ടറി ഫിറോസിനു നേരേ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞുവെന്നാരോപിച്ചാണ് പ്രകടനം നടത്തിയത്.

അതേസമയം ബോംബ് സ്‌ഫോടനം എന്നത് വ്യാജമാണെന്നും അങ്ങിനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും നാട്ടിലെ  സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രദേശത്ത് പോലിസ് നിരീക്ഷണം ശക്തമാക്കിയതായും എസ് എച്ച് ഒ എ.വി. ദിനേശന്‍ അറിയിച്ചു.