ആലക്കോട് മകനെ വെട്ടിക്കൊന്ന പിതാവിനെതിരെ കേസെടുത്തു
ആലക്കോട് :തേർത്തല്ലി പെരി ങ്ങാലയിൽ മകനെ വെട്ടിക്കൊന്ന പിതാവിനെതിരെ കൊലകുറ്റത്തിന് പൊലിസ് കേസെടുത്തു.ഞായറാഴ്ച്ച പുലർ ച്ചെ 5.30നാണ് പെരിങ്ങാലയിലെ കൊന്നാങ്കൽ സനിൽകുമാറാ(50) ണ് മരിച്ചത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പിതാവ് രാഘവ (75)നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. വാക്കേറ്റത്തെത്തുടർന്ന് ഇരുവരും പരസ്പരം വെട്ടിയതാണെന്നാണ് നിഗമനം.സനിൽകുമാർ സ്ഥിരം മദ്യപാനിയും മാനസികപ്രശ്‌നങ്ങ ൾക്ക് ചികിത്സ നട ത്തുന്നയാളുമാണെന്ന് നാട്ടുകാർ പറയുന്നു. മദ്യപിച്ചെ ത്തി ഇയാൾ നിരന്തരം പിതാവിനെ ഉപദ്രവിക്കാറുണ്ട്. കൈഞരമ്പ് മുറിഞ്ഞ് രക്തംവാർന്ന് വീടിനു പുറത്ത് മരിച്ചനിലയി ലാണ് സനിൽകുമാ റിനെ കണ്ടത്. കൈയ്ക്കും ശരി രത്തിലാകെയും വെട്ടേറ്റു. രാഘ വന്റെ കഴുത്തിൽ ആഴത്തിൽ മു റിവുണ്ട്. രാഘവനെ നാട്ടുകാരാ ണ് ആശുപത്രിയിലെത്തിച്ചത്.
സനിൽകുമാറി ന്റെ മൃതദേഹം പോ സ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡി ക്കൽ കോളേജിലേ ക്ക് മാറ്റി. കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാ ഡും ഫോറൻസിക് വിഭാഗവും വിരലട യാള വിദഗ്ധരും സ്ഥലത്തെത്തി. ആലക്കോട് എസ്എ ച്ച്ഒ കെ രാജീവൻ, എസ്ഐ ജി പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സനിൽകുമാറിന്റെ അമ്മ വിജയമ്മ വർഷങ്ങൾക്കുമുൻപെ മരിച്ചിരുന്നു. ആശുപത്രിയിലെത്തി പൊലിസ് സംഘം രാഘവൻ്റെ മൊഴിയെടുത്തു. താനുമായുള്ള വാക്കേറ്റത്തിനിടെയാണ് മകന് വെട്ടേറ്റ തെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. രാഘവൻ്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.