കണ്ണൂർ വളപട്ടണം പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി

കണ്ണൂർ - കാസർകോട് ദേശീയപാതയിലെ വളപട്ടണത്ത് പെട്രോൾ പമ്പിന് സമീപം കാർഡിവൈഡറിൽ ഇടിച്ചു കയറി. ഇന്ന് പുലർച്ചെയാണ് കാസർകോട് ഭാഗത്തേക്ക് ഇന്നോവ കാർഡിവൈഡറിലേക്ക് ഇടിച്ചു

 

കണ്ണൂർ : കണ്ണൂർ - കാസർകോട് ദേശീയപാതയിലെ വളപട്ടണത്ത് പെട്രോൾ പമ്പിന് സമീപം കാർഡിവൈഡറിൽ ഇടിച്ചു കയറി. ഇന്ന് പുലർച്ചെയാണ് കാസർകോട് ഭാഗത്തേക്ക് ഇന്നോവ കാർഡിവൈഡറിലേക്ക് ഇടിച്ചു കയറിയത് ഒരാഴ്ച്ച മുൻപ് ചരക്ക് ലോറി ഇതേ സ്ഥലത്ത് ഡിവൈഡറിൽ കയറിയിരുന്നു. 

കണ്ണൂർ തെക്കി ബസാർ മുതൽ വളപട്ടണം വരെയുള്ള ഭാഗങ്ങളിൽ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഡിവൈഡറിൽ കയറി ചെരിഞ്ഞത്. സൂചനാ ബോർഡുകളോ റിഫക്ളറുകളോ സ്ഥാപിക്കാത്തതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ലൈറ്റ് ഡിമ്മാക്കാതെ അതിവേഗം കടന്നുപോകുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.