പരിശോധനക്കിടെ പൊലീസ് വാഹനത്തിൽ ഇടിച്ച് കാർ നിർത്താതെ പോയി; കുറ്റിക്കോലിൽ പൊലിസ് ഡ്രൈവർക്ക്പരുക്കേറ്റു
കുറ്റിക്കോലിൽ വാഹന പരിശോധനക്കിടെ പൊലീസ് വാഹനത്തിൽ ഇടിച്ച് കാർ നിർത്താതെ പോയി. പോലീസ് ഡ്രൈവർ രാഗേഷിന് കൈക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി കുറ്റിക്കോലിൽ വാഹന പരിശോധനക്കിടെയാണ് സംഭവം.
തൃക്കരിപ്പൂർ : കുറ്റിക്കോലിൽ വാഹന പരിശോധനക്കിടെ പൊലീസ് വാഹനത്തിൽ ഇടിച്ച് കാർ നിർത്താതെ പോയി. പോലീസ് ഡ്രൈവർ രാഗേഷിന് കൈക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി കുറ്റിക്കോലിൽ വാഹന പരിശോധനക്കിടെയാണ് സംഭവം.സംശയകരമായ സാഹചര്യത്തിൽ വന്ന മാരുതി ആൾട്ടോ കാർ പരിശോധിക്കുന്നതിനിടെ പൊലീസ് വാഹനത്തിൽ ഇടിച്ച ശേഷം ബന്തടുക്ക ഭാഗത്തേക്ക് ഓടിച്ചു പോയി. പൊലീസ് പിന്തുടർന്നപ്പോൾ ബന്തടുക്ക ഭാഗത്ത് നിന്ന് പൊലീസ് ജീപ്പിന് ഇടിച്ച് വീണ്ടും കടന്നു പോയി.
കാർ പിന്തുടർന്ന് പിടികൂടാനുള്ള ശ്രമത്തിനിടെ പള്ളത്തിങ്കാൽ വെച്ച് കാർ വീണ്ടും പൊലീസ് ജീപ്പിനിടിച്ചതോടെ പൊലിസ് സഞ്ചരിച്ചവാഹനം റോഡിന് പുറത്തേക്ക് തെന്നിമാറി. ഇതിനിടെയാണ് ഡ്രൈവർരാഗേഷിന് പരിക്കേറ്റത്. കൈക്ക് മുറിവേറ്റ രാഗേഷ് ചികിത്സ തേടി.
അപകടമുണ്ടാക്കി രക്ഷപ്പെട്ട KL14 Q 1178 മാരുതി ആൾട്ടോ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൃത്യനിർവഹണം തടസപ്പെടുത്തൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം ഈ കാറിൽ സഞ്ചരിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്.