കാന നൂർ റോട്ടറി ക്ളബ്ബ് സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പ് നടത്തും
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കാനനൂർ റോട്ടറി ക്ലബും ലബോറട്ടറി ശൃംഖലയായ യൂനോ മെഡ് ലാബും നവംബർ14ന് കണ്ണൂർ താണയിലെ ലാബ് പരിസരത്ത് സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് നടത്തുന്നു. രാവിലെ 7 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ് . ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടിയുള്ള ബുക്കിംഗ് ആവശ്യമില്ല.
Nov 12, 2026, 10:45 IST
കണ്ണൂർ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കാനനൂർ റോട്ടറി ക്ലബും ലബോറട്ടറി ശൃംഖലയായ യൂനോ മെഡ് ലാബും നവംബർ14ന് കണ്ണൂർ താണയിലെ ലാബ് പരിസരത്ത് സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് നടത്തുന്നു. രാവിലെ 7 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ് . ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടിയുള്ള ബുക്കിംഗ് ആവശ്യമില്ല.
ക്യാമ്പിൽ ബ്ലഡ് ഷുഗർ, പ്രഷർ തുടങ്ങിയ പരിശോധനകളും സൗജന്യമായി നടക്കും. അന്താരാഷ്ട്ര നോട്ടറി പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ സന്ദേശം ആയ ക്രിയേറ്റ് എ ലാസ്റ്റിംഗ് ഇംപാക്ട് എന്ന ആശയം മുൻനിർത്തിയാണ് ക്യാമ്പ് നടക്കുന്നത്. കാനനൂർ റോട്ടറി ക്ലബ്ബ് പ്രസിഡൻറ് ഒ.സി. ഉദയകുമാർ , അഡ്വക്കേറ്റ് ജോർജ് കെ. തോമസ്, മുഹമ്മദ് സഫീർ എം. ടി.പി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.