കേനന്നൂർ ബാർബെൽ ക്ലബ്മേറ്റ്സ് അൻപതാം വാർഷികവും നാട്യാല ജനാർദ്ദനൻ ജന്മശതാബ്ദി ആഘോഷവും ഡിസംബറിൽ കണ്ണൂരിൽ നടക്കും

കേനന്നൂർ ബാർബൽ ക്ലബ്മേറ്റ്സിൻ്റെ അൻപതാം വാർഷികവും മഹാ ഗുരുനാഥൻ നാട്യാല ജനാർദ്ദനൻ്റെ ജന്മശതാബ്ദിയും ഡിസംബർ 21 ന് കണ്ണൂരിൽ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 

കണ്ണൂർ: കേനന്നൂർ ബാർബൽ ക്ലബ്മേറ്റ്സിൻ്റെ അൻപതാം വാർഷികവും മഹാ ഗുരുനാഥൻ നാട്യാല ജനാർദ്ദനൻ്റെ ജന്മശതാബ്ദിയും ഡിസംബർ 21 ന് കണ്ണൂരിൽ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേനന്നൂർ ബാർബെൽ ക്ലബ്ബ് മേറ്റ്സിൻ്റെ നേതൃത്വത്തിൽ നാട്യാല ജനാർദ്ദനൻ്റെ ജന്മശതാബദിയുടെ ഭാഗമായി സെമിനാറുകളും മത്സരങ്ങളും നടന്നുവരികയാണ്. 

ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കേനന്നൂർ ബാർബൽ ക്ളബ്ബ് മേറ്റ്സ് അംഗങ്ങളും ഡിസംബർ 21 ന് കണ്ണുരിൽ നടക്കുന്ന ഒത്തുകൂടലിൽ പങ്കെടുക്കും. ഇതിൻ്റെ ഭാഗമായി കായിക മേഖലയിൽ തിളങ്ങിയ അർജുന അവാർഡ് ജേതാക്കളായ പി.ജെ ജോസഫ് പി.കെ യശോധര, സജീവ് ഭാസ്കരൻ ടി.വി പോളി കണ്ണൂർ സർവകലാശാലയില മികച്ച പുരുഷ വനിതാ അംഗങ്ങൾക്കും സമ്മാനിക്കും. 

നട്യാല ജനാർദ്ദനൻസ് മാരക മാധ്യമ പുരസ്കാരം ബോബി ജോർജ് (ഏഷ്യാനെറ്റ് ), ജി ദിനേശ് കുമാർ (മനോരമ) അബ്ദുൽ മുനീർ ( സുദിനം) എന്നിവർക്കും സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ അഴിക്കോടൻ ജ്യോതി, മോഹൻ പീറ്റേഴ്സ്, വി.പി കിഷോർ, എം.പി അനൂപ് കുമാർ അഡ്വ.കിഷോർ കുമാർ എന്നിവർ പങ്കെടുത്തു.