കണ്ണൂർ പയ്യന്നൂരിൽ ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി,ജ്യോത്സ്യനെതിരെ കേസ്

പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്നാണ്  മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട കഞ്ചാവ് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി ശ്രീനാഥ് പി (40, വടശ്ശേരി, കാങ്കോല്‍) എന്നയാള്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. 

 

പയ്യന്നൂര്‍: പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്നാണ്  മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട കഞ്ചാവ് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി ശ്രീനാഥ് പി (40, വടശ്ശേരി, കാങ്കോല്‍) എന്നയാള്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം പയ്യന്നൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അനുശ്രീ പി.വി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

ജ്യോതിഷാലയത്തില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമര്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഇത് കഞ്ചാവാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് സംഘം മഹസ്സര്‍ തയ്യാറാക്കി ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു.