എടക്കാട് അവേര പുഴയോരത്ത് നിന്നും കഞ്ചാവു ചെടി പിടികൂടി

രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 2.85 മീറ്റർ നീളവും 50 ശാഖകളുമുള്ള കഞ്ചാവു ചെടി പിടികൂടി.എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ

 


എടക്കാട് : രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 2.85 മീറ്റർ നീളവും 50 ശാഖകളുമുള്ള കഞ്ചാവു ചെടി പിടികൂടി.എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ യു. അക്ഷയ് യും സംഘവും കമ്മീഷണർ സ്‌ക്വാഡംഗങ്ങളായ ബിനീഷ് കെ, ജലീഷ് പിഎന്നിവരുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടക്കാട് അവേര പുഴക്കരയോട് ചേർന്ന സ്ഥലത്ത് വെച്ചാണ്2.85 മീറ്റർ നീളവും 50 ശാഖകളുള്ളതുമായ കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തത്.

പരിശോധനയിൽ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഷനിൽ കുമാർ സി പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ സന്തോഷ്‌ എം. കെ , റാഫി കെ വി പ്രിവെൻറ്റീവ് ഓഫീസർ ഗ്രേഡ് ജലീഷ് പി , സിവിൽ എക്സ്സൈസ് ഡ്രൈവർ സീനിയർ ഗ്രേഡ് മാരായ ബിനീഷ് കെ, ഷജിത് പി സിവിൽ എക്സൈസ് ഓഫീസർ മാരായ ബഷീർ സി വി, അമൽ ലക്ഷ്മണൻ കെ എന്നിവരും ഉണ്ടായിരുന്നു