വീണ്ടും കഞ്ചാവ് വേട്ട ; ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി കണ്ണൂർ സ്വദേശികൾ ഉ​ൾപ്പെ​ടെ മൂ​ന്ന് ​പേർ പിടിയിൽ

ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി കണ്ണൂർ സ്വദേശികൾ ഉ​ൾപ്പെ​ടെ മൂ​ന്ന് ​പേരെ പോലീസ് പിടികൂടി

 

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹി​ൽ​ പാ​ല​സ് പോ​ലീസാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്

ത​ല​ശേ​രി: ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി കണ്ണൂർ സ്വദേശികൾ ഉ​ൾപ്പെ​ടെ മൂ​ന്ന് ​പേരെ പോലീസ് പിടികൂടി.ന്യൂ​മാ​ഹി കു​റി​ച്ചി​യി​ൽ വ​ര​ശ്രീ വീ​ട്ടി​ൽ നി​വേ​ദ് ഷൈ​നി​ത്ത് (22), ന്യൂ​മാ​ഹി ടെ​മ്പി​ൾ ഗേ​റ്റ് പൂ​വ​ള​പ്പ് സ്ട്രീ​റ്റ് പു​തു​ശേ​രി വീട്ടി​ൽ ദേ​വാ സ​തീ​ഷ് (21), അ​മ്പ​ല​പ്പു​ഴ കോ​മ​ന മു​ല്ല​ക്കേ​രി​ൽ വീ​ട്ടി​ൽ എം ​ദേ​വി​ക (22) എന്നി​വ​രാ​ണ് പിടിയിലായത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹി​ൽ​ പാ​ല​സ് പോ​ലീസാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി 7.30 ഓ​ടെ പ്രതികൾ താ​മ​സി​ച്ചി​രു​ന്ന ചാ​ത്താ​രി സ്റ്റാ​ർ ഹോം​സ് അ​ന​ക്സി​ലെ ഫ്ലാ​റ്റി​ന് ഉ​ള്ളി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കഞ്ചാവ്​ ക​ണ്ടെ​ത്തിയത്. ഫ്ലാറ്റിലെ ദി​വാ​ൻ​ കോ​ട്ടി​ന​ടി​യി​ൽ സൂ​ക്ഷി​ച്ച നിലയിലാണ് 1.270 കി​ലോ ക​ഞ്ചാ​വ് പോലീസ് കണ്ടെടുത്തത്.