എൽ ഡി എഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനന് പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ആവേശോജ്ജ്വല സ്വീകരണം
പയ്യന്നൂർ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ടി.ഐ മധുസൂദനന് പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ഡോക്ടർമാരും ഭരണസമിതി അംഗങ്ങളും, ജീവനക്കാരും ചേർന്ന് ആവേശോജ്ജ്വല സ്വീകരണം നൽകി.
Updated: Mar 23, 2026, 12:03 IST
പയ്യന്നൂർ : പയ്യന്നൂർ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ടി.ഐ മധുസൂദനന് പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ഡോക്ടർമാരും ഭരണസമിതി അംഗങ്ങളും, ജീവനക്കാരും ചേർന്ന് ആവേശോജ്ജ്വല സ്വീകരണം നൽകി.
ജീവനക്കാരിൽ നിന്ന് സമാഹരിച്ച തെരഞ്ഞെടുപ്പ് ഫണ്ട് 3 ലക്ഷം രൂപ സ്ഥാനാർത്ഥിക്ക് കൈമാറി.
ആശുപത്രി പ്രസിഡൻ്റ് വി.നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി. സന്തോഷ് സ്വാഗതം പറഞ്ഞു. പി.സന്തോഷ്, ഡോ.ടി.വി. കുഞ്ഞിക്കണ്ണൻ, നഴ്സിംങ്ങ് കോളേജ് പ്രിൻസിപ്പൽ പവിത്രൻ രയരോത്ത്,സി.ഉണ്ണികൃഷ്ണൻ, എം.വി.രതീഷ്, പി.വി. സതീശൻ, ഒ.കെ നളിനി എന്നിവർ പങ്കെടുത്തു.