കണ്ണൂരിൽ യുവതലമുറ ഇക്കുറി ബി.ജെ പിക്ക് വോട്ടു ചെയ്യുമെന്ന് സി.രഘുനാഥ്

കണ്ണൂരിൽ യുവതലമുറ ഇക്കുറി ബി.ജെ പിക്ക് വോട്ടു ചെയ്യുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി സി.രഘുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ സെന്റ് മൈക്കൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വലിയ വിജയം ഇത്തവണ എൻ ഡി എ ക്കുണ്ടാകും പത്ത് ശതമാനo കന്നി വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

 

 കണ്ണൂർ : കണ്ണൂരിൽ യുവതലമുറ ഇക്കുറി ബി.ജെ പിക്ക് വോട്ടു ചെയ്യുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി സി.രഘുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ സെന്റ് മൈക്കൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വലിയ വിജയം ഇത്തവണ എൻ ഡി എ ക്കുണ്ടാകും പത്ത് ശതമാനo കന്നി വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. അവരുടെ വോട്ട് എൻ ഡി. എ ക്ക് ലഭിക്കും അത് കൊണ്ട് തന്നെ ചരിത്രവിജയം ഉണ്ടാകുമെന്ന്അദ്ദേഹം പറഞ്ഞു. 

വോട്ട് ഷെയർ കൂട്ടാനല്ല ഇത്തവണ ജയിക്കാൻ വേണ്ടി തന്നെയാണ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരം കണ്ണൂർ മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയെന്ന നിലയിൽ തനിക്ക് കഴിഞ്ഞു. പ്രവർത്തകരുടെ ആവേശം ശക്തമായ പ്രചരണം കാഴ്ച്ചവയ്ക്കാൻ കാരണമായി. താൻ ജയിച്ചാൽ 500 കോടിയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കുമെന്നും ഇതു വെറുതെ പറയുന്നതല്ല രണ്ടു വർഷം കൊണ്ടു പൂർത്തീകരിക്കുമെന്നും സി.രഘുനാഥ് പറഞ്ഞു.