സി.നാരായണൻ സ്മാരക പുരസ്കാരം പി.കമ്മാര പൊതുവാൾക്ക് സമ്മാനിക്കും

അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സെക്രട്ടറിയും ജില്ലാ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന സി.നാരായണൻ്റെ സ്മരണക്ക് നൽകുന്ന 2026-ലെ പുരസ്ക്കാരത്തിന് കേളപ്പൻ സർവീസ് സെൻ്റർ പ്രസിഡണ്ടും അന്നൂരിലെ മുതിർന്ന പൊതു പ്രവർത്തകനുമായ പി.കമ്മാര പൊതുവാൾ അർഹനായി.

 

 പയ്യന്നൂർ: അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സെക്രട്ടറിയും ജില്ലാ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന സി.നാരായണൻ്റെ സ്മരണക്ക് നൽകുന്ന 2026-ലെ പുരസ്ക്കാരത്തിന് കേളപ്പൻ സർവീസ് സെൻ്റർ പ്രസിഡണ്ടും അന്നൂരിലെ മുതിർന്ന പൊതു പ്രവർത്തകനുമായ പി.കമ്മാര പൊതുവാൾ അർഹനായി.

 കെ.പിയുടെ അനുയായി ആയി പൊതു പ്രവർത്തനത്തിലേക്ക് വന്ന കമ്മാര പൊതുവാൾ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഈ രംഗത്തെ സജീവ സാന്നിധ്യമാണ്. പയ്യന്നൂർ കോ ഓപ്പറേറ്റീവ് സ്റ്റോർ ജീവനക്കാരനായിരുന്നു. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട്, ബാപ്പുജി മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡണ്ട്, പയ്യന്നൂർ എഡ്യുക്കേഷണൽ സൊസൈറ്റി ഭാരവാഹി , ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പൊതുരംഗത്തെ ദീർഘകാലത്തെ സംഭാവനകൾ മുൻ നിർത്തിയാണ് പുരസ്കാരം. പത്തായിരം രൂപയും ഫലകവുമാണ് അവാർഡായി നൽകുന്നത്. മെയ് 24 ന് വൈകു: 5 മണിക്ക് ഗ്രന്ഥാലയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.