ബൈജൂസ് രവീന്ദ്രൻ്റെ പിതാവ് രവീന്ദ്രൻ നിര്യാതനായി
വൻകുളത്ത് വയലിൽ അഴീക്കോട് ഹൈസ്ക്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ കുന്നരുവത്ത് രവീന്ദ്രൻ (80) തിരുവനന്തപുരത്ത് നിര്യാതനായി.
Updated: Sep 7, 2026, 09:30 IST
അഴീക്കോട്: വൻകുളത്ത് വയലിൽ അഴീക്കോട് ഹൈസ്ക്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ കുന്നരുവത്ത് രവീന്ദ്രൻ (80) തിരുവനന്തപുരത്ത് നിര്യാതനായി. അച്ഛൻ: പരേതനായ തയ്യിലെവളപ്പിൽ കണ്ണൻ നായർ. അമ്മ :പരേതയായ ചിരുതൈ, ഭാര്യ: ശോഭനവല്ലി മുണ്ടാണി (മുൻ പ്രധാനാദ്ധ്യാപിക, അഴീക്കോട് ഹൈസ്ക്കൂൾ).
മക്കൾ : ബൈജു രവീന്ദ്രൻ (ബൈജൂസ് ആപ്), റിജു രവീന്ദ്രൻ, മരുമക്കൾ: ദിവ്യ ഗോകുൽനാഥ്, ദീപ്താ അഖിലാ രാഘവൻ, സഹോദരങ്ങൾ: ദിവാകരൻ, ലീല, മോഹനൻ, പരേതനായ വിജയൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്.