ബുസ്താന്‍ സില്‍വര്‍ ജൂബിലി വാര്‍ഷിക പ്രഭാഷണവും സനദ് ദാന സമ്മേളനവും 23 മുതല്‍ 29 വരെ

 

കണ്ണൂര്‍: ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളജ് സില്‍വര്‍ ജൂബിലി വാര്‍ഷിക പ്രഭാഷണവും സനദ് ദാന സമ്മേളന പരിപാടികളും 23 മുതല്‍ 29 വരെ ബുസ്താന്‍ കാംപസില്‍ നടക്കും.

23 ന് വൈകിട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പൂക്കോയ തങ്ങള്‍ നെല്ലിക്കപ്പാലം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് അസ്ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ ഉദ്ഘാടനം ചെയ്യും. വലിയുദ്ദീന്‍ ഫൈസി പ്രഭാഷണം നടത്തും. മമ്മുഞ്ഞി ഹാജി പുറത്തീല്‍ മുഖ്യാതിഥിയാവും.

25ന് വൈകിട്ട് നടക്കുന്ന ഹുബ്ബു റസൂല്‍ പ്രഭാഷണ വേദി നൗഫല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും, ബഷീർ ഫൈസി ദേശംമംഗലം പ്രഭാഷണം നടത്തും.26ന് വൈകിട്ട് മജ്ലിസുന്നൂര്‍ ആത്മീയ സദസ്സ് അഹ്മദ് ബശീര്‍ ഫൈസി മാണിയൂര്‍ ഉദ്ഘാടനം ചെയ്യും, ചെറുമോത്ത് ഉസ്താദ് പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകും,27ന് വൈകിട്ട് നടക്കുന്ന പ്രഭാഷണ സദസ്സ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

 യഹ് യ ബാഖവി പുഴക്കര പ്രഭാഷണം നടത്തും.28ന് വൈകിട്ട് നടക്കുന്ന ദിക്റ് ദുആ മജ്ലിസില്‍ മുഹമ്മദ് ശരീഫ് ബാഖവി വേശാല ഉദ്ഘാടനം ചെയ്യും, ഹാഫിസ് അഹമ്മദ് കബീർ ബാഖവി പ്രഭാഷണവും മാണിയൂർ അഹമ്മദ് മുസ്‌ലിയാർ കൂട്ടപ്രാത്ഥനയ്ക്ക് നേതൃത്വവും നൽകും.29ന് വൈകിട്ട് നാലിന് മാണിയൂര്‍ അഹമദ് മുസ്‌ലിയാര്‍ സ്ഥാന വസ്ത്രം വിതരണം ചെയ്യും. 6.15 മുതല്‍ നടക്കുന്ന സനദ് ദാന സമ്മേളനത്തില്‍ കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

സി.കെ.കെ മാണിയൂര്‍ സ്വാഗതം പറയും. മാണിയൂര്‍ അഹ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ സനദ് ദാനവും സനദ് ദാന പ്രഭാഷണവും നിര്‍വഹിക്കും. കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നര്‍വഹിക്കും.

ഹാജി സല്‍മാന്‍ ബിന്‍പി.എ ഇബ്രാഹീം ഹാജി സുവനീര്‍ പ്രകാശനം ചെയ്യുമെന്ന് കോളജ് ജനറല്‍ സെക്രട്ടറി സി.കെ.കെ മാണിയൂര്‍, ഇബ്രാഹിം എടവച്ചാല്‍, മാണിയൂര്‍ അബ്ദുല്ല ഫൈസി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.