തളിപ്പറമ്പിൽ പള്ളിയിൽ കുഴഞ്ഞു വീണ വ്യാപാരി മരിച്ചു 

അംഗശുദ്ധി വരുത്തുന്നതിനിടെ പള്ളിയിൽ കുഴഞ്ഞു വീണ് ചികിത്സയിൽ കഴിയുകയായിരുന്ന വ്യാപാരി മരണപ്പെട്ടു. കാക്കത്തോട് റോഡിൽ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിന്

 

തളിപ്പറമ്പ് : അംഗശുദ്ധി വരുത്തുന്നതിനിടെ പള്ളിയിൽ കുഴഞ്ഞു വീണ് ചികിത്സയിൽ കഴിയുകയായിരുന്ന വ്യാപാരി മരണപ്പെട്ടു. കാക്കത്തോട് റോഡിൽ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിന് പിൻവശത്തെ കുഞ്ഞിക്കട ഉടമ മദ്രസക്ക് സമീപത്തെ പി സി മുഹമ്മദ്‌ ഉമ്മർ (56)ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം മെയിൻറോഡിലെ തൗഹീദ് പള്ളിയിൽ സന്ധ്യാ പ്രാർത്ഥനക്കായി അംഗശുദ്ധി വരുത്തുന്നതിനിടെ കുഴുഞ്ഞു വീഴുകയായിരുന്നു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ സന്ധ്യയോടെയാണ് അന്ത്യം.

ബുഷ്റയാണ് ഭാര്യ. മക്കൾ : അസ്മിത,അഫ്റ. മരുമകൻ : ഫിർദൗസ് (ഞാറ്റുവയൽ).സഹോദരങ്ങൾ : സത്താർ,സലീന, ആയിഷ,ഖദീജ,ജുമൈല,താഹിറ,ഹലീമ. 
തിങ്കൾ - രാവിലെ 9 -ന് വലിയ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരം.തുടർന്ന് ഖബറടക്കം.