കണ്ണൂർ - മയ്യിൽ റൂട്ടിലെ ബസ് പണിമുടക്ക് : യാത്രക്കാർ വലഞ്ഞു, അക്രമം നടത്തിയ ഒരാൾ അറസ്റ്റിൽ

കണ്ണൂർ - മയ്യിൽ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്കി. മയ്യിൽ റൂട്ടിലോടുന്ന ഐശ്വര്യ ബസ് ജീവനക്കാരെ കരിങ്കൽ കെട്ടി അടിച്ച കരിങ്കൽ കുഴി സ്വദേശി നസീറിനെ അറസ്റ്റു ചെയ്തത്.

 

കണ്ണൂർ : കണ്ണൂർ - മയ്യിൽ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്കി. മയ്യിൽ റൂട്ടിലോടുന്ന ഐശ്വര്യ ബസ് ജീവനക്കാരെ കരിങ്കൽ കെട്ടി അടിച്ച കരിങ്കൽ കുഴി സ്വദേശി നസീറിനെ അറസ്റ്റു ചെയ്തത്.

ഇന്നലെ രാത്രി എട്ടുമണിക്ക് നസീറിൻ്റെ നേതൃത്വത്തിൽ അക്രമം നടത്തിയത്. കരിങ്കൽ തുണിയിൽ കെട്ടി ബസിൽ കയറ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. മനോരമ ജീവനക്കാരനും യാത്രക്കാരനുമായ രാധാകൃഷ്ണന് തലയ്ക്ക് അടിയേറ്റു.

സംഭവത്തിൽ പ്രതിയായ നസീറിനെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സ്കൂട്ടറിന് തട്ടിയെന്ന് ആരോപിച്ചായിരുന്നു അക്രമം. പരുക്കേറ്റ രാധാകൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ പണിമുടക്കിൽ മയ്യിൽ - കണ്ണൂർ, കാട്ടമ്പള്ളി ഭാഗങ്ങളിലെ യാത്രക്കാർ വലഞ്ഞു.