ബസ് കണ്ടക്ടർക്ക് മർദ്ദനം: ഇരിട്ടി - തലശേരി റൂട്ടിലും സ്വകാര്യ ബസുകൾ ഓടിയില്ല, യാത്രക്കാർ പെരുവഴിയിൽ
പെരിങ്ങത്തൂർ തൊട്ടിൽപ്പാലത്തു വെച്ച് ഓടുന്ന സ്വകാര്യ ബസിൽ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു ഇരിട്ടി - തലശേരി റൂട്ടിൽ ഇന്ന് രാവിലെ മുതൽ സ്വകാര്യ ബസ് പണി മുടന്ന് തുടങ്ങി
Aug 1, 2025, 08:52 IST
ഇരിട്ടി : പെരിങ്ങത്തൂർ തൊട്ടിൽപ്പാലത്തു വെച്ച് ഓടുന്ന സ്വകാര്യ ബസിൽ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു ഇരിട്ടി - തലശേരി റൂട്ടിൽ ഇന്ന് രാവിലെ മുതൽ സ്വകാര്യ ബസ് പണി മുടന്ന് തുടങ്ങി. ഇരിട്ടി സ്റ്റാൻഡിൽ നിന്നും തലശേരി ഭാഗത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മുഴുവനായും പണിമുടക്കി.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും തലശേരിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പണിമുടക്കിയിരിക്കുകയാണ്. തൊഴിലാളികളും ഒരു വിഭാഗം ബസ് ഉടമകളും പണിമുടക്കിന് ആഹ്വാനം ചെയ്തത് വിദ്യാർത്ഥിനിയുടെ കൺസെഷൻതർക്കത്തെ തുടർന്ന് ഫുൾ ചാർജ് മുറിച്ച വൈരാഗ്യത്തിനാണ് ബസ് കണ്ടക്ടർക്ക് ക്രൂരമായ മർദ്ദനമേറ്റത്. സ്വകാര്യ ബസ് പണിമുടക്ക് കാരണം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പെരുവഴിയിലായി.