തോട്ടടയിൽ ബസുകൾ കൂട്ടിയിടിച്ച് ഒൻപതു പേർക്ക് പരുക്കേറ്റു
കണ്ണൂർ - തലശേരി റൂട്ടിലെ തോട്ടടയിൽ ബസുകൾ കൂട്ടിയിടിച്ച് ഒൻപത് യാത്രക്കാർക്ക് പരുക്കേറ്റു.ഇന്നലെ രാത്രികെ എസ് ആർ ടി സിയും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്
Jan 14, 2026, 09:28 IST
കണ്ണൂർ : കണ്ണൂർ - തലശേരി റൂട്ടിലെ തോട്ടടയിൽ ബസുകൾ കൂട്ടിയിടിച്ച് ഒൻപത് യാത്രക്കാർക്ക് പരുക്കേറ്റു.ഇന്നലെ രാത്രികെ എസ് ആർ ടി സിയും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത് .
പരിക്കേറ്റവരെ കണ്ണൂർ ബേബി മെമോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസുകളുടെ അമിത വേഗതയും കനത്ത മഴയുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.