ബസിന് യന്ത്ര തകരാർ, ബംഗ്ളൂര് നിന്നും മടങ്ങിയ യാത്രക്കാർ പെരുവഴിയിൽ കുടുങ്ങി
ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ ബസ് തകരാറായതിനെ തുടർന്ന് വഴിയിൽ കുടുങ്ങി. വെള്ളിയാഴ്ച്ചരാവിലെ 9.45 ന് ബാംഗ്ലൂരിൽ നിന്നു പുറപ്പെട്ട ബസാണ് മൈസൂർ - ബംഗ്ളൂര് ബൈപ്പാസ് റോഡിൽ പത്തരയോടെ യന്ത്ര തകരാർ കാരണം പെരുവഴിയിലായത് 20 ഓളം പേർ യാത്ര കാരായി ബസിലുണ്ടായിരുന്നു.
Jun 20, 2025, 14:47 IST
കണ്ണൂർ: ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ ബസ് തകരാറായതിനെ തുടർന്ന് വഴിയിൽ കുടുങ്ങി. വെള്ളിയാഴ്ച്ചരാവിലെ 9.45 ന് ബാംഗ്ലൂരിൽ നിന്നു പുറപ്പെട്ട ബസാണ് മൈസൂർ - ബംഗ്ളൂര് ബൈപ്പാസ് റോഡിൽ പത്തരയോടെ യന്ത്ര തകരാർ കാരണം പെരുവഴിയിലായത് 20 ഓളം പേർ യാത്ര കാരായി ബസിലുണ്ടായിരുന്നു.
ടിക്കറ്റ് തുക റീ ഫണ്ട് ചെയ്യാമെന്ന ഉടമയിൽ നിന്നുള്ള മറുപടിയെ തുടർന്നു യാത്രക്കാർ ബഹളം വച്ചു. തുടർന്നു മെക്കാനിക്കിനെ ഏർപ്പാട് ചെയ്തു. ഇതോടെ മണിക്കൂറുകളോളം യാത്രക്കാർക്ക് റോഡരികിൽ കാത്തു കെട്ടി കിടക്കേണ്ടിവന്നു. കണ്ണൂർ ചെറുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ദീർഘദൂര ബസ്.