ബി എസ് എൻ എൽ പെൻഷൻകാരും കരാർ ജീവനക്കാരും ത്രിദിന ധർണ നടത്തും
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി എസ് എൻ എൽ ജീവനക്കാരും പെൻഷൻകാരും താൽക്കാലിക കരാർ ജീവനക്കാരും രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജൂലായ് 22 മുതൽ മൂന്നു ദിവസങ്ങളിലായി
കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ബി എസ് എൻ എൽ ജീവനക്കാരും പെൻഷൻകാരും താൽക്കാലിക കരാർ ജീവനക്കാരും രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജൂലായ് 22 മുതൽ മൂന്നു ദിവസങ്ങളിലായി ബി എസ് എൻ എൽ കണ്ണൂർജനറൽ മാനേജർ ഓഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തുമെന്ന് സംഘടനാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പെൻഷൻകാരുടെ പെൻഷനും ബി എസ് എൻ എൽ കരാർജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കണമെന്നും, താൽക്കാലിക കരാർ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബി എസ് എൻ എൽ എംപ്ളോയീസ് യൂണിയൻ ,ആൾ ഇന്ത്യാ ബി എസ് എൻ എൽ - ഡിഒടി പെൻഷനേഴ്‌സ് അസോസിയഷൻ,ബി എസ് എൻ എൽ ഡി എ ച്ച്കോൺട്രാക്‌ട് വർക്കേഴ്‌സ് ഫെഡറേഷൻ സംഘടനകളുടെ ആഭിമുഖ്യത്തിൽ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരും പെൻഷൻകാരും താൽക്കാലികത്തൊഴിലാളികളുമാണ് ധർണ്ണ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി ആഗസ്ത‌് 7 ന് ദില്ലിയിൽ പാർലിമെന്റ് മാർച്ചും നടത്തുമെന്നും ഇവർ പറഞ്ഞു.
ജനറൽ മാനേജർ ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ 22 ന് ബി എസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡണ്ട് എം . വിജയകുമാർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കെ. ശാന്തകുമാർ , പി വി രാജൻ ,എ ഉണ്ണികൃഷ്ണൻ ,പി ആർ സുധാകരൻ, എൻ പി ഗിരിധരൻ എന്നിവർ പങ്കെടുത്തു.