കണ്ണൂർ കീഴല്ലൂരിൽ ബൂത്ത് ലെവൽ ഓഫീസർ കുഴഞ്ഞുവീണു,ആശുപത്രിയിൽ ചികിത്സ തേടി

ജോലി സമ്മർദ്ദത്തെ തുടർന്ന് ബൂത്ത് ലെവൽ ഓഫീസർ കുഴഞ്ഞുവീണു. വോട്ടർ പട്ടിക തീവ്ര പുന:പരിശോധന ചുമതയിലുള്ള ബൂത്ത് ലെവൽ ഓഫീസർ  കുറ്റിക്കര സ്വദേശി വലിയ

 

കണ്ണൂർ/  അഞ്ചരക്കണ്ടി : ജോലി സമ്മർദ്ദത്തെ തുടർന്ന് ബൂത്ത് ലെവൽ ഓഫീസർ കുഴഞ്ഞുവീണു. വോട്ടർ പട്ടിക തീവ്ര പുന:പരിശോധന ചുമതയിലുള്ള ബൂത്ത് ലെവൽ ഓഫീസർ  കുറ്റിക്കര സ്വദേശി വലിയ വീട്ടിൽ രാമചന്ദ്രനാ(53) ണ് കുഴഞ്ഞു വീണത്.  ശനിയാഴ്ച്ച ഉച്ചയക്ക് 1.30നാണ് സംഭവം. കീഴല്ലൂർ യു പി സ്കൂളിൽ നടന്ന എസ് ഐ ആർ ക്യാമ്പിന് ശേഷം മകനുമായി വീട്ടിലേക്ക് മടങ്ങവെയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ബന്ധുക്കളും മറ്റും ചേർന്ന് അഞ്ചരക്കണ്ടിയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിക്കുകയായിരുന്നു.

ജോലി സമ്മർദ്ദം താങ്ങാനാവാതെ അമിതമായ ടെൻഷനിലായ രാമചന്ദ്രൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശാരിരീക അവശതയിലായിരുന്നു .ഡി ഡി ഇ ഓഫീസിലെ പി എഫ് ഡിപ്പാർട്ട്മെൻ്റിലെ ക്ലർക്കാണ് രാമചന്ദ്രൻ. പ്രായാധിക്യം കൊണ്ടും ശാരിരീക പ്രയാസവും നേരിടുന്ന രാമചന്ദ്രന് ദിനേനയുള്ള വോട്ടർപ്പട്ടിക തീവ്ര പുന:പരിശോധനാ ചുമതല ഏറെ ബുദ്ധിമുട്ടായിരുന്നു. കീഴല്ലൂർ  പഞ്ചായത്തിലെ 81ാം ബൂത്തിൻ്റെ ബൂത്ത് ലെവൽ ഓഫീസറാണ് രാമചന്ദ്രൻ. 

356 ഓളം വീടുകൾ ഉൾകൊളളുന്ന 1296 വോട്ടർമാരുള്ള പട്ടികയാണ് രാമചന്ദ്രന് പൂർത്തിയാക്കേണ്ടത്. പൂർത്തിയാക്കേണ്ട ദിവസം അടുക്കും തോറും രാമചന്ദ്രൻ ജോലി സമ്മർദ്ദത്തിലാവുന്നത്  കണ്ടിട്ടുണ്ടെന്നാണ് ഭാര്യയും മകനും പറയുന്നത്.