കണ്ണൂർ ചെട്ടിയാർ കുളത്തിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി 

കണ്ണൂർ നഗരത്തിലെ ചെട്ടിയാർ കുളത്തിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ ഒഡീഷ സ്വദേശി ആശിഷ് പ്രദാനാണ് മരിച്ചത്. 

 

കണ്ണൂർ: കണ്ണൂർ നഗരത്തിലെ ചെട്ടിയാർ കുളത്തിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ ഒഡീഷ സ്വദേശി ആശിഷ് പ്രദാനാണ് മരിച്ചത്. 

അസ്വാഭാവിക മരണത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.