കേളകത്ത് ചീങ്കണ്ണിപുഴയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ ജില്ലയുടെ മലയോരപ്രദേശമായ കേളകത്തെ ചീങ്കണ്ണിപുഴയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.
അടക്കാത്തോട് മുട്ടുമാറ്റിയിലെ കുന്നുംപുറത്ത് ചെറിയാന്റെ ഭാര്യ ഷാന്റിയുടെ(48) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെ  കണ്ടെത്തിയത്. 
 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോരപ്രദേശമായ കേളകത്തെ ചീങ്കണ്ണിപുഴയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. അടക്കാത്തോട് മുട്ടുമാറ്റിയിലെ കുന്നുംപുറത്ത് ചെറിയാന്റെ ഭാര്യ ഷാന്റിയുടെ(48) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെ  കണ്ടെത്തിയത്. 

ബുധനാഴ്ച ഉച്ചക്കുശേഷം കാണാതായതായി ഭര്‍ത്താവ് ചെറിയാന്‍ കേളകം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിന്റെയും നേതൃത്വം പുഴയിലെ നരിക്കടവ് ഭാഗത്തു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കേളകം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.