ബ്ലഡ് ഡോണേഴ്സ് കേരള സ്നേഹ സംഗമവും ജനറൽ ബോഡിയും 12 ന് തളിപ്പറമ്പിൽ നടക്കും
രക്തദാന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ബ്ലഡ് ഡോണേഴ്സ് കേരള (BDK)യുടെ സ്നേഹ സംഗമവും ജനറൽ ബോഡിയും ഏപ്രിൽ 12 ഞായറാഴ്ച രാവിലെ 9 മണിക്ക് തളിപ്പറമ്പ് നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. തളിപ്പറമ്പ മുൻസിപ്പാലിറ്റി ചെയർമാൻ പി കെ സുബൈർ ഉദ്ഘാടനം ചെയ്യും.
സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ‘എയ്ഞ്ചൽസ് വിങ്’, വിദ്യാർത്ഥികളിൽ ബോധവൽക്കരണം ലക്ഷ്യമിട്ട് ‘ക്യാമ്പസ് വിങ്’ തുടങ്ങിയ പദ്ധതികളും ബി.ഡി.കെ രൂപീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്നും അപൂർവ രക്ത ഗ്രൂപ്പ് ആയ ബോംബെ ഗ്രൂപ്പ് രക്തം ആവശ്യമായി വന്നപ്പോൾ ബിഡികയുമായി ബന്ധപ്പെടുകയും നാലു പേരെ സൗദിയിൽ എത്തിക്കാനും ബ്ലഡ് ഡോണേഴ്സ് കേരളയ്ക്ക് സാധിച്ചു.
തളിപ്പറമ്പ് : രക്തദാന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ബ്ലഡ് ഡോണേഴ്സ് കേരള (BDK)യുടെ സ്നേഹ സംഗമവും ജനറൽ ബോഡിയും ഏപ്രിൽ 12 ഞായറാഴ്ച രാവിലെ 9 മണിക്ക് തളിപ്പറമ്പ് നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. തളിപ്പറമ്പ മുൻസിപ്പാലിറ്റി ചെയർമാൻ പി കെ സുബൈർ ഉദ്ഘാടനം ചെയ്യും.
2011-ൽ ചങ്ങനാശ്ശേരി സ്വദേശി വിനോദ് ഭാസ്കറിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള 2014-ൽ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് സന്നദ്ധ രക്തദാന സംഘടനയായി പ്രവർത്തിച്ചു വരികയാണ്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ രക്തദാന രംഗത്ത് സജീവമായ ഇടപെടലാണ് ബി.ഡി.കെയെ വ്യത്യസ്തമാക്കുന്നത്.
കഴിഞ്ഞ വർഷം 2025-ൽ മാത്രം 417 ക്യാമ്പുകൾ സംഘടിപ്പിച്ച് 18,284 രക്തദാതാക്കളെ എത്തിക്കാനായതായാണ് സംഘടനയുടെ ഏറ്റവും വലിയ നേട്ടം. ഈ വർഷം കൂടുതൽ ദാതാക്കളെ സജ്ജമാക്കാൻ അംഗത്വ ക്യാമ്പയിനും ശക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 1 മുതൽ 31 വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുകയാണ്.
സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ‘എയ്ഞ്ചൽസ് വിങ്’, വിദ്യാർത്ഥികളിൽ ബോധവൽക്കരണം ലക്ഷ്യമിട്ട് ‘ക്യാമ്പസ് വിങ്’ തുടങ്ങിയ പദ്ധതികളും ബി.ഡി.കെ രൂപീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്നും അപൂർവ രക്ത ഗ്രൂപ്പ് ആയ ബോംബെ ഗ്രൂപ്പ് രക്തം ആവശ്യമായി വന്നപ്പോൾ ബിഡികയുമായി ബന്ധപ്പെടുകയും നാലു പേരെ സൗദിയിൽ എത്തിക്കാനും ബ്ലഡ് ഡോണേഴ്സ് കേരളയ്ക്ക് സാധിച്ചു.
രക്തദാനത്തിന് പുറമെ വിവിധ സാമൂഹിക സേവനങ്ങളും ബി.ഡി.കെ നടത്തിവരുന്നു. ആർ.സി.സി തിരുവനന്തപുരം, ജില്ലാ ആശുപത്രികൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷണ വിതരണം, കാൻസർ രോഗികൾക്ക് വിഗ് നൽകൽ, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, അർഹരായ കുട്ടികൾക്ക് പുതുവസ്ത്ര വിതരണം, അനാഥർക്കുള്ള പുതപ്പുകൾ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു.
രക്തദാന ബോധവൽക്കരണ ക്ലാസ് ബി.ഡി.കെ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഫസൽ ചാലാട് നയിക്കും. സന്നദ്ധ സേവന രംഗത്ത് താൽപര്യമുള്ളവർക്ക് ബി.ഡി.കെ കുടുംബത്തിലേക്ക് സ്വാഗതമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ റഷീദ് നണിച്ചേരി, രാജേഷ് കുമാർ ആർ, പ്രഭാകരൻ കെപി, ഫസൽ ചാലാട്, രക്ഷാധികാരി കെ എസ് റിയാസ് എന്നിവർ പങ്കെടുത്തു.