ബ്ലഡ് ഡൊണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി സ്നേഹ സംഗമവും ജനറൽ ബോഡിയും മാഹിയിൽ നടക്കും

ബ്ലഡ് ഡൊണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി (ബി.ഡി.കെ) സ്നേഹ സംഗമവും സംസ്ഥാന ജനറൽ ബോഡിയും മെയ് 26 ന് രാവിലെ ഒൻപതു മണി മുതൻ തലശേരി താലൂക്കിൻ്റെ ആതിഥേയത്വത്തിൽ മാഹി നാണിയമ്മ കൺവെൻഷൻ സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 

കണ്ണൂർ: ബ്ലഡ് ഡൊണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി (ബി.ഡി.കെ) സ്നേഹ സംഗമവും സംസ്ഥാന ജനറൽ ബോഡിയും മെയ് 26 ന് രാവിലെ ഒൻപതു മണി മുതൻ തലശേരി താലൂക്കിൻ്റെ ആതിഥേയത്വത്തിൽ മാഹി നാണിയമ്മ കൺവെൻഷൻ സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

  പുതുച്ചേരി സംസ്ഥാന മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് രാവിലെ ഒൻപതു മണിക്ക് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ ബോഡി യോഗം ഉച്ചയ്ക്ക് ഒരു മണിക്ക് ഡോ. വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തലശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ രാജീവൻ, ഡോ. മോഹൻദാസ് മുരുകേശൻ തുടങ്ങിയവർ പങ്കെടുക്കും.

 സംസ്ഥാന സർക്കാരിൻ്റെ കഴിഞ്ഞ തവണത്തെ അവാർഡ് വാങ്ങിയ ബി.ഡി.കെയുടെ പ്രതിനിധികളെയും രക്തദാനം ചെയ്തവരെയും മാഹി ചൂടിക്കോട്ടയിലെ വളർന്നു വരുന്ന ബാല നടൻ ആരവിനെയും ചടങ്ങിൽ സ്നേഹാദരവ് നൽകി അനു ചോദിക്കും 14 ജില്ലകളുടെയും വിദേശ രാജ്യങ്ങളുടെയും ബി.ഡി.കെ യുടെ 250- പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി വി.പി സജി, സൗദി ചാപ്റ്റർ സെക്രട്ടറി ഫസൽ ചാലാട്,  ഷബീർ കുഞ്ഞിപള്ളി, സായ് മുഹമ്മദ്  എന്നിവർ പങ്കെടുത്തു