ബ്ലേക്മീഡിയ, കണ്ണൂർ സോളോ ഡ്രാമ മത്സരം സമാപിച്ചു: രക്തസാക്ഷികൾ കഥ പറയുമ്പോൾ ഒന്നാം സ്ഥാനം നേടി

ഇരിവേരി ബ്ലേക് മീഡിയ, കണ്ണൂർ സംഘടിപ്പിച്ച സി.കൃഷണൻ മാസ്റ്റർ പുരസ്കാരത്തിന് വേണ്ടിയുള്ള രണ്ടാമത് അഖില കേരള സോളോ ഡ്രാമാ മത്സരം അവസാനിച്ചു.

 


ചക്കരക്കൽ : ഇരിവേരി ബ്ലേക് മീഡിയ, കണ്ണൂർ സംഘടിപ്പിച്ച സി.കൃഷണൻ മാസ്റ്റർ പുരസ്കാരത്തിന് വേണ്ടിയുള്ള രണ്ടാമത് അഖില കേരള സോളോ ഡ്രാമാ മത്സരം അവസാനിച്ചു. സതീശൻ . സി. കാസർഗോഡ് അവതരിപ്പിച്ച രക്തസാക്ഷികൾ കഥ പറയുമ്പോൾ എന്ന നാടകം ഒന്നാം സ്ഥാനവും, സൈജോ കണ്ണനായ്ക്കൽ, തൃശൂർ അവതരിപ്പിച്ച വിൽയു മാരി മി എന്ന നാടകം രണ്ടാം സ്ഥാനവും നേടി.

വൈകുനേരം 5 മണിക്ക്, ബ്ലേക് മീഡിയ കലാകാരന്മാർ അവതരിപ്പിച്ച കരോക്കെ നാടക ഗാനാലാപനത്തോടെ പരിപാടി ആരംഭിച്ചു. തുടർന്ന്, വാർഡ് മെമ്പർ എ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഏഷ്യാനെറ്റ് മുൻഷി ഫെയിം രാജേന്ദ്രൻ നാറാത്ത് നാടക മത്സരം ഉത്ഘാടനം ചെയ്തു. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യാതിഥിയായിരുന്നു. രാജേന്ദ്രൻ തായാട്ട്, സി. മണികണ്ഠൻ മാസ്റ്റർ,കേളോത്ത് നാണു, ഇ.കെ. സിദ്ധാർത്ഥൻ, സവ്യസാചി, സുധി പാനൂർ, ഉല്ലാസൻ കൂടൻ, സുമേഷ് ബാബു എന്നിവർ സംസാരിച്ചു.