കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക്മാൻ രാജപ്പൻ റിമാൻഡിൽ
കടമ്പൂർ നിവാസികളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബ്ളാക്ക് മാനെന്ന് അറിയപ്പെടുന്ന തമിഴ് സ്വദേശി 'രാജപ്പനെ എടക്കാട് പൊലിസ് അറസ്റ്റു ചെയ്തു.കടമ്പൂർ സ്വദേശിനിയായ 95 വയസുകാരിയുടെ
എടക്കാട് : കടമ്പൂർ നിവാസികളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബ്ളാക്ക് മാനെന്ന് അറിയപ്പെടുന്ന തമിഴ് സ്വദേശി 'രാജപ്പനെ എടക്കാട് പൊലിസ് അറസ്റ്റു ചെയ്തു.കടമ്പൂർ സ്വദേശിനിയായ 95 വയസുകാരിയുടെ വീട്ടിൽ പുലർച്ചെ അതിക്രമിച്ചു കയറി മാല മോഷ്ടിച്ച കുറ്റത്തിനാണ് രാജപ്പൻ പിടിയാലായത് ഈ കേസിൽ നേരത്തെ രാജപ്പനാണ് പ്രതിയെന്ന് കണ്ണൂർ സിറ്റി പോലീസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എടക്കാട് പോലീസ് പ്രതിയെ പിടികൂടുവാനായി ഊർജ്ജിത ശ്രമം നടത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ മുഴപ്പിലങ്ങാട് കുളം ബസാറിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട രാജപ്പനെ എടക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിപിൻ വെണ്ടുട്ടായി തിരിച്ചറിയുകയായിരുന്നു തുടർന്ന് എടക്കാട് ഇൻസ്പെക്ടർ ഓഫ് പോലീസ് ബിജു എം വി പ്രിൻസിപ്പൽ എസ് ഐ ദിജേഷ് സബ് ഇൻസ്പെക്ടർ രാം മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിച്ചു.
ഇതിന് ശേഷം ചോദ്യം ചെയ്തതിനെ തുടർന്ന് ബ്ലാക്ക് മാൻ എന്ന രാജപ്പൻ കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു. ഇയാളെ തലശേരി കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. നേരത്തെ മുപ്പതിൽപരം കളവു കേസുകളിൽ പ്രതിയാണ് രാജപ്പൻ,തമിഴ്നാട്ടിൽ നിന്നും മോഷണത്തിനായി കേരളത്തിൽ വന്നു പോവുകയാണ് രാജപ്പൻ ചെയ്യുന്നതെന്ന് എടക്കാട് പൊലിസ് അറിയിച്ചു.