കരിമണൽ ഖനന കോഴ: പിണറായി വിജയൻ പൊതുപ്രവർത്തനത്തിൽ മാറി നിൽക്കണമെന്ന് വി കെ സജീവൻ
കരിമണൽ ഖനന കോഴയുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളിലൂടെ 3.28 കോടി മകളുടെ കമ്പനിയിലൂടെ കൈപ്പറ്റിയ പിണറായി വിജയൻ
കണ്ണൂർ :കരിമണൽ ഖനന കോഴയുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളിലൂടെ 3.28 കോടി മകളുടെ കമ്പനിയിലൂടെ കൈപ്പറ്റിയ പിണറായി വിജയൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ.സജീവൻ ആവശ്യപ്പെട്ടു. ഭരണാധികാരി എന്ന നിലയിൽ നരേന്ദ്രമോദി 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സേവാ സങ്കൽപ്പ അഭിയാൻ ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ തീരദേശത്തെ കൊള്ള ചെയ്യുവാൻ നിന്ന് കൊടുത്തതിന്റെ പ്രതിഫലമാണ് പിണറായി കൈപ്പറ്റിയത്. പിഎംഎൽഎ ആക്ട് സെക്ഷൻ 66(2) പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരള ഡിജിപിയോട് നിയമപരമായി ആവശ്യപ്പെട്ടിരിക്കുന്നു.
ഇഡിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ കേസെടുക്കാൻ തയ്യാറാകണം .പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും പിണറായി വിജയനെ നീക്കം ചെയ്യാൻ ഇടതുമുന്നണി തയ്യാറാകണമെന്നും സജീവൻ ആവശ്യപ്പെട്ടു.ബിജെപി കണ്ണൂർ മേഖല സംഘടനാ സെക്രട്ടറി എ വി ഷിജു, ജനറൽ സെക്രട്ടറി ടി സി മനോജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അജികുമാർ കരിയിൽ സ്വാഗതവും എപി ഗംഗാധരൻ നന്ദിയും പറഞ്ഞു.