തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന പുത്തൻ നിയമത്തിനെതിരായി കണ്ണൂരിൽ ബി കെ എം യു  മാർച്ച് നടത്തി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കി ജൂലായ് ഒന്ന് മുതൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിബി- ജി റംജി ജി പദ്ധതി ഉപേക്ഷിക്കുക, തൊഴിൽദാന
 

 കണ്ണൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കി ജൂലായ് ഒന്ന് മുതൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിബി- ജി റംജി ജി പദ്ധതി ഉപേക്ഷിക്കുക, തൊഴിൽദാന പദ്ധതിക്കുള്ള കേന്ദ്രവിഹിതം വെട്ടിക്കുറച്ച് സംസ്ഥാന സർക്കാരുകളുടെ മേൽ സാമ്പത്തിക ഭാരം ഏൽപ്പിക്കുന്ന നടപടി പുനപരിശോധിക്കുക, ദേശീയ കർഷകതൊഴിലാളി നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷകതൊഴിലാളി ഫെഡറേഷൻ(ബി കെ എം യു)  നടത്തുന്ന ദേശീയ പ്രക്ഷോഭസമരത്തിന്റെ ഭാഗമായി കണ്ണൂർ ആർ എസ് പോസ്റ്റോഫീസിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തി. 

സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. ബി കെ എം യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബാബു സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി വി ബാബുരാജേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി വിജയൻ, എഐടിയുസി ജില്ലാ പ്രസിഡന്റ് എം ഗംഗാധരൻ, പി വി സുരേന്ദ്രൻ, പി വി ബാബു, പി പി ഉണ്ണികൃഷ്ണൻ, പപ്പൻ കുഞ്ഞിമംഗലം, യു സഹദേവൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.സ്റ്റേഡിയം കോർണറിൽ നിന്നും ആരംഭിച്ച മാർച്ചിന് സി ലത, രാജലത, ടി വി നാരായണൻ, സി രവീന്ദ്രൻ, ടി പി സുനിൽകുമാർ, വി ടി വിജയൻ, ടി വി ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.