കണ്ണൂർ അഴിക്കോട് ബി.ജെ.പി പ്രവർത്തകൻ്റെ വീടിനു മുൻപിൽ റീത്ത് കണ്ടെത്തി

കണ്ണൂർ : അഴീക്കോട് വെള്ളക്കല്ലിൽ ബിജെ പി പ്രവർത്തകൻ്റെ വീട്ട് വരാന്തയിൽ റീത്ത് കണ്ടെത്തി. ബുധനാഴ്ച്ച രാവിലെയാണ് വീടിൻ്റെ മുൻവശത്തെ വാതിലിനു മുന്നിൽ റീത്ത് വെച്ച നിലയിൽ കണ്ടത്. ബിജെപി പ്രവർത്തകനായ നിഥിന്റെ വീട്ടിലാണ് റീത്ത് കണ്ടെത്തിയത്.
 
ബിജെപി പ്രവർത്തകരായ നിഥിൻ, അശ്വിൻ എന്നിവരെ അക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച് വർഷം ശിക്ഷ ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ച അർജുൻ ആയങ്കി ഉൾപ്പെടെ രണ്ട് പേർ കോടതി വിധിച്ച രണ്ട് ലക്ഷം രൂപ പിഴയടച്ച് ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയിരുന്നു. ഈ വിവരം അർജുൻ ആയങ്കി നവമാധ്യമത്തിലൂടെ പങ്ക് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് മുന്നിൽ റീത്ത് കണ്ടെത്തിയ സംഭവമുണ്ടായത്.