ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ ബീൻ മട്ടന്നൂരിൽ റോഡ് ഷോ നടത്തി
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മട്ടന്നൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബിജു ഏളക്കുഴിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോ നടത്തി.ബുധനാഴ്ച്ചരാവിലെ 11.00 ന് മട്ടന്നൂർ നഗരത്തിൽ നടന്ന റോഡ്ഷോയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു
Apr 1, 2026, 16:05 IST
മട്ടന്നൂർ : ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മട്ടന്നൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബിജു ഏളക്കുഴിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോ നടത്തി.ബുധനാഴ്ച്ചരാവിലെ 11.00 ന് മട്ടന്നൂർ നഗരത്തിൽ നടന്ന റോഡ്ഷോയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
വാദ്യ മേളങ്ങളും നിറപ്പകിട്ടാർന്ന ദൃശ്യങ്ങളും ഒരുക്കിയ റോഡ് ഷോ മട്ടന്നൂർ എയർപോർട്ട് റോഡിൽ നിന്നാരംഭിച്ച് തലശ്ശേരി റോഡിൽ സമാപിച്ചു.
വൈകിട്ട് പാനൂരിൽ നടക്കുന്ന റോഡ് ഷോ യിലും അദ്ദേഹം പങ്കെടുത്തു .പാനൂർ പാലക്കുലിൽ നിന്ന് ആരംഭിച്ച റോഡ് ഷോ വള്ളങ്ങാട് ഗുരുസന്നിധിയിൽ സമാപിച്ചു.