ബിജെപി കണ്ണൂർ  ജില്ലാ സെക്രട്ടറിക്ക് വധഭീഷണി; പ്രതി അറസ്റ്റിൽ

ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി പയ്യാവൂർ കോയിപ്രയിലെ മതിലകത്ത് അരുൺ തോമസിനെയും കുടുംബത്തെയും സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് പയ്യാവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. 

 

കണ്ണൂർ: ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി പയ്യാവൂർ കോയിപ്രയിലെ മതിലകത്ത് അരുൺ തോമസിനെയും കുടുംബത്തെയും സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് പയ്യാവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. 

എറണാകുളം എടവനക്കാട് സ്വദേശി വടക്കേ വീട്ടിൽ സക്കീർ ഹുസൈന്റെ മകൻ മുഹമ്മദ് സാലിഹിനെയാണ് പയ്യാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യാവൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ട്വിങ്കിൾ ശശിയുടെ നേതൃത്വത്തിൽ പയ്യാവൂർ എസ്‌ഐ മുഹമ്മദ് നജ്മി, എഎസ്‌ഐ കെ.വി. പ്രഭാകരൻ എന്നിവരാണ് എറണാകുളം ഞാറക്കലിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.