ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ ഇടപ്പെട്ടു; കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് വഴിയൊരുക്കി
റെയിൽവേ സുരക്ഷിതത്വത്തിന്റെ ഭാഗമായി കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ചെങ്കല്ല് കൊണ്ട് മതിൽ കെട്ടി ഉയർത്തി. മതിൽ കെട്ടി ഉയർത്തുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് യാത്രക്കാർക്ക് വരുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി
Oct 16, 2026, 16:15 IST
കണ്ണൂർ: റെയിൽവേ സുരക്ഷിതത്വത്തിന്റെ ഭാഗമായി കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ചെങ്കല്ല് കൊണ്ട് മതിൽ കെട്ടി ഉയർത്തി. മതിൽ കെട്ടി ഉയർത്തുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് യാത്രക്കാർക്ക് വരുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ബിജെപി ചൊവ്വ ഏറിയ കമ്മിറ്റിയും കാനാമ്പുഴ റസിഡൻസ് അസോസിയേഷനും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ കെ വിനോദ്കുമാറിന് നിവേദനം നൽകിയിരുന്നു.
തുടർന്ന് പാലക്കാട് ഡിവിഷനിലെയും കണ്ണൂരിലെയും റെയിൽവേ ഉദ്യോഗസ്ഥരുമായി കെ കെ വിനോദ്കുമാർ ചർച്ച നടത്തിയതിനെ തുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് മൂന്നടി വീതിയിൽ വഴിയൊരുങ്ങി. ഇപ്പോൾ ജനങ്ങൾക്ക് എളുപ്പത്തിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാം