കേരളത്തിലെ വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ പാഠപുസ്തകം പോലെയായി.ബിഷപ്പ് ഡോ. അലക്സ് വടക്കുംതല

 

കണ്ണൂർ:കേരളത്തിലെ വിദ്യാഭ്യാസ മേഖല  കുത്തഴിഞ്ഞ - പഴകി ദ്രവിച്ച പാഠപുസ്തകം പോലെ ആയിരിക്കുകയാണെന്ന് കണ്ണൂർ രൂപതാ ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതലപറഞ്ഞു .കേരളത്തെസാക്ഷരതയിൽ മുൻപന്തിയിൽ എത്തിക്കാൻ യത്നിച്ചതിന് പിന്നിൽ വ്യക്തികളും പ്രസ്ഥാനങ്ങളുംസഹിച്ച ത്യാഗം ഏറെയാണ്.എന്നാൽ മാറിമാറിവരുന്ന സർക്കാറുകൾ ഇതു കാണുന്നില്ല .നാലു മുതൽഏഴുവർഷം വരെ സ്കൂളുകളിൽ ജോലിചെയ്ത് വരുന്ന അധ്യാപകരുടെ നിയമനം നടത്താൻ പോലും സർക്കാർ തയ്യാറായിട്ടില്ല.

 സംസ്ഥാനത്ത് എസ്എസ്എൽസിയും പ്ലസ്ടുവും കഴിഞ്ഞ പല കുട്ടികൾക്കും തെറ്റില്ലാതെ ഒരു വാക്ക് എഴുതാൻ പോലും പറ്റുന്നില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടർ പോലും സമ്മതിച്ച കേരളത്തിൽ സ്വകാര്യ സ്കൂളുകൾ പോലും ഇല്ലെങ്കിൽ വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ എന്തായിരിക്കുമെന്നും  അദ്ദേഹം ചോദിച്ചു. കേരളകേരള വിദ്യാഭ്യാസ നിയമവും കേരള വിദ്യാഭ്യാസ ചട്ടങ്ങളും അനുശാസിക്കുന്ന മാനേജർമാരുടെ അധികാരങ്ങൾ നിലനിർത്തുക /പ്രധാന അധ്യാപകരുടെയും - അധ്യാപകരുടെയും -അനധ്യാപകരുടെയും അവധി അപേക്ഷ മാനേജർമാരെ അറിയിക്കുന്നത് നിർബന്ധമാക്കുക, അധ്യാപകരുടെ ഇൻഗ്രിമെൻറിന് മാനേജരുടെ മേലൊപ്പ് നിർബന്ധമാക്കുക ,തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈവറ്റ് (എയ്ഡഡ് ) സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡിഡിഇ ഓഫീസിനു മുന്നിൽ നടത്തിയധർണാ സമരം ചെയ്ത് കൊണ്ട് സാരിക്കയായിരുന്നു കണ്ണൂർ രൂപതാ ബിഷപ്പ് .ഡോ: അലക്സ വക്കും തല .വൈസ് പ്രസിഡണ്ട് കെ പി ജയപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ ലക്ഷ്മണൻ മാസ്റ്റർ ,വി എ നാരായണൻ, പി ഭരതൻ മാസ്റ്റർ തുടങ്ങിയവരിൽ സംസാരിച്ചു.26 ആവശ്യങ്ങളടങ്ങിയ അവകാശപത്രിക സമരക്കാർ സർക്കാറിന് മുമ്പാകെ സമർപ്പിച്ചു.