കണ്ണൂരിൽ പാലിയേറ്റ് കെയർ രോഗികളുടെ മനസ് നിറച്ച് ബിരിയാണി ഫെസ്റ്റ് നടത്തി
പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചക്കരക്കലിന്റെ ധനശേഖരണാർത്ഥം ബിരിയാണി ഫെസ്റ്റ് നടത്തി. സ്വാന്തന പരിചരണം ആവശ്യമുള്ള രോഗികൾക്ക് വേണ്ടി ഇൻപേഷ്യന്റ് കെട്ടിടം നിർമാണം പൂർത്തിയാകരിക്കനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. മുൻ ഐ.എം.എ. പ്രസിഡണ്ട് ഡോ എം മുഹമ്മദലി ഡോ കെ ജനാർദ്ദനന് ബിരിയാണി നൽകി ഉദ്ഘാടനം ചെയ്തു.
Jan 7, 2025, 16:15 IST
ചക്കരക്കൽ: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചക്കരക്കലിന്റെ ധനശേഖരണാർത്ഥം ബിരിയാണി ഫെസ്റ്റ് നടത്തി. സ്വാന്തന പരിചരണം ആവശ്യമുള്ള രോഗികൾക്ക് വേണ്ടി ഇൻപേഷ്യന്റ് കെട്ടിടം നിർമാണം പൂർത്തിയാകരിക്കനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. മുൻ ഐ.എം.എ. പ്രസിഡണ്ട് ഡോ എം മുഹമ്മദലി ഡോ കെ ജനാർദ്ദനന് ബിരിയാണി നൽകി ഉദ്ഘാടനം ചെയ്തു.
കെ പ്രദീപൻ അധ്യക്ഷനായി.എം. വി അനിൽകുമാർ , ഡോ കെ.പി അബ്ദുൽ ഗഫൂർ, സി.കെ. സുബൈർ ഹാജി, ഡോ. സി.കെ. സലീം, കെ.കെ. ബഷീർ മാസ്റ്റർ, ധനേഷ്കുമാർ, സി.ഷൗക്കത്തലി, അബ്ദുൽ അസീസ് മാസ്റ്റർ, ഇ. അബ്ദുൽ സലാം, കെ.കെ. അയ്യൂബ് സംസാരിച്ചു.